കട്ടപ്പനയിലെ ജനകീയ സമിതി നേതൃത്വം നല്‍കുന്ന ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ തുടക്കം.വെള്ളം സംഭരിക്കുവാനുള്ള ടാങ്കും പമ്പ്ഹൗസും നിര്‍മിക്കാനായി കണ്ടെത്തിയ കല്ലുകുന്നിലെ സ്ഥലത്ത് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ മണ്ണ് പരിശോധന തുടങ്ങി

ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി

Sep 2, 2023 - 14:58
 0
കട്ടപ്പനയിലെ ജനകീയ സമിതി നേതൃത്വം നല്‍കുന്ന ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ തുടക്കം.വെള്ളം സംഭരിക്കുവാനുള്ള ടാങ്കും പമ്പ്ഹൗസും നിര്‍മിക്കാനായി കണ്ടെത്തിയ കല്ലുകുന്നിലെ സ്ഥലത്ത് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ മണ്ണ് പരിശോധന തുടങ്ങി
This is the title of the web page

കട്ടപ്പന നഗരസഭയിലുടനീളം കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് സ്ഥലം വിട്ടു നൽകുവാൻ കഴിയില്ലെന്ന് നഗരസഭ ഭരണസമിതി അറിയിച്ചതോടെയാണ് ജലവിഭവ വകുപ്പ് മന്ത്രി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് ജനകീയ സമിതി രൂപീകരിച്ചത്.കല്ലുകുന്നില്‍ ജല അതോറിറ്റി കണ്ടെത്തിയ സ്ഥലത്ത് മണ്ണ് കുഴിച്ചുള്ള 
പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മൂന്നുദിവസങ്ങളിലായി എട്ട് സ്ഥലങ്ങളില്‍ കുഴിച്ച് മണ്ണിന്റെ ഘടന പരിശോധിക്കും.തുടര്‍ന്ന് ജല അതോറിറ്റിയുടെ ലാബില്‍ വിദഗ്ധ സംഘം സാംബിള്‍ പരിശോധിക്കും.ഇതിനുശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി കാലതാമസം കൂടാതെ പദ്ധതി ആരംഭിക്കാനുള്ള നടപടി തുടങ്ങും.ജല അതോറിറ്റി സബ് എന്‍ജിനിയര്‍മാരായ അബി എം മുണ്ടയ്ക്കല്‍, സന്ദീപ് എസ് പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണ് പരിശോധന നടത്തുന്നത്.
നഗരസഭ പേഴുംകവലയിലെ സ്ഥലം വിട്ടുനല്‍കാത്തതിനാലാണ് കല്ലുകുന്നില്‍ പകരം സ്ഥലം കണ്ടെത്തിയത്. നഗരസഭാപരിധിയിലെ മുഴുവന്‍ സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയേയാണ് നഗരസഭ ഭരണസമിതി അവഗണിച്ചത്.
കല്ലുകുന്നിലെ 10 സെന്റ് സ്ഥലത്ത് 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കും പമ്പ്ഹൗസും നിര്‍മിക്കും. 50 കോടി രൂപ പദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ കേന്ദ്ര സര്‍ക്കാര്‍ അമൃത് പദ്ധതിയിലൂടെ 15 കോടിയും സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ 35 കോടിയുമാണ് അനുവദിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow