കാഞ്ഞിരപ്പള്ളി ചെറുപുഷ്പം മിഷൻ ലീഗിന്റെ നേതൃത്വത്തിൽ രൂപതയിലെ വിവിധ ഇടവകകളിലെ മിഷൻ ലീഗ് പ്രവർത്തകരുടെ മരിയൻ തീർത്ഥാടന യാത്ര ഉപ്പുതറ തദ്ദേവൂസ് കപ്പേളയിൽ നിന്നും ആരംഭിച്ചു
കാഞ്ഞിരപ്പള്ളി ചെറുപുഷ്പം മിഷൻ ലീഗിന്റെ നേതൃത്വത്തിൽ രൂപതയിലെ വിവിധ ഇടവകകളിലെ മിഷൻ ലീഗ് പ്രവർത്തകരുടെ മരിയൻ തീർത്ഥാടന യാത്ര ഉപ്പുതറ തദ്ദേവൂസ് കപ്പേളയിൽ നിന്നും ആരംഭിച്ചു. ഉപ്പുതറ ഫൊറോന വികാരി ഫാ: ഡൊമിനിക്ക് കാഞ്ഞിരത്തിനാൽ, ഫാ: ഫിലിപ്പ് വട്ടയത്തിൽ എന്നിവർ മിഷൻ ലിഗ് രൂപതാ മാത്യു മരങ്ങാട്ടിന് പതാക കൈമാറി ഉത്ഘാടനം ചെയ്തു. ഉപ്പുതറ കട്ടപ്പന, അണക്കര , മുണ്ടിയെരുമ, കുമളി ഇടവകകളിലെ മിഷൻ ലീഗ് തീർത്ഥാടകരാണ് ഫൊറോന അടിസ്ഥാനത്തിൽ ഉള്ള ബാനറിന് പിന്നിൽ അണിനിരന്നത്. ജപമാല പ്രാർത്ഥനയോടെ ഉപ്പുതറ സെൻ്റ് മേരീസ് ഫൊറോനയിൽ സമാപിച്ചു. രൂപതയിലെ കന്യാസ്ത്രീകൾ, ഓർഗനൈസർമാർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് വിശുദ്ധ കുർബാനക്ക് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ നേതൃത്വം നല്കി. മിഷൻ ലീഗ് ഫൊറോന ഡയറക്ടമാരായ ഫാ: ഫിലിപ്പ് വട്ടയത്തിൽ , ഫാ: ഡെന്നി കുഴിപ്പള്ളിൽ , ഫാ:തോമസ് ഉറുമ്പിത്തടത്തിൽ, ഫാ: ടിനു കിഴക്കേ വേലിയ്ക്കകത്ത് എന്നിവർ സഹ കാർമ്മികർ ആയിരുന്നു. വി. കുർബ്ബാനക്ക് ശേഷം നേർച്ച ഭക്ഷണവും നടന്നു.