ഇടുക്കിയിൽ വനം വകുപ്പ് ഓഫീസിനു മുന്നിൽ ആദിവാസി യുവാവിന്റെ ആത്മഹത്യ ഭീഷണി. വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രം അഞ്ച് വർഷം കഴിഞ്ഞിട്ടും വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ചാണ് കഞ്ഞിക്കുഴി സ്വദേശി അജീഷ് ദേഹത്ത് പെട്രോൾ ഒഴിച്ച് ജെസിബി ക്കുള്ളിൽ കയറിയത്.
ഇടുക്കിയിൽ വനം വകുപ്പ് ഓഫീസിനു മുന്നിൽ ആദിവാസി യുവാവിന്റെ ആത്മഹത്യ ഭീഷണി. വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രം അഞ്ച് വർഷം കഴിഞ്ഞിട്ടും വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ചാണ് കഞ്ഞിക്കുഴി സ്വദേശി അജീഷ് ദേഹത്ത് പെട്രോൾ ഒഴിച്ച് ജെസിബി ക്കുള്ളിൽ കയറിയത്. 14 -ാം തീയതി ഡിഎഫ്ഓ യുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
ഇടുക്കി കഞ്ഞിക്കുഴിയിൽ വീടിനായി സ്ഥലം നികത്തിയതിൻ്റെ പേരിലാണ് ഒഴുകപാറയിൽ അജീഷ് എന്ന ആദിവാസി യുവാവിൻ്റെ ഉടമസ്ഥതയിലുള്ള മണ്ണുമാന്തി യന്ത്രം വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 500 രൂപ വില വരുന്ന പാഴ്മരങ്ങൾ പിഴുതു എന്നതായിരുന്നു കുറ്റം. 500 രൂപ പിഴ ഈടാക്കി വിട്ടുനൽകാം എന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൽ അജീഷ് ജെസിബി വനം വകുപ്പ് ഓഫീസിൽ എത്തിച്ചു. എന്നാൽ 5 വർഷമായിട്ടും വാഹനം വിട്ടുനൽകാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല.
ഇതിൽ പ്രതിഷേധിച്ചാണ് അജീഷ് വനം വകുപ്പ് ഓഫീസിനു മുന്നിൽ കിടന്ന തൻ്റെ ജെസിബി ക്കുള്ളിൽ കയറി ശരീരത്ത് പ്രട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. നാലു മണിക്കൂറോളം സമരം തുടർന്നു. അടുത്ത ചൊവ്വാഴ്ച ഡിഎഫ്ഓ യുടെ നേതൃത്വത്തിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കർഷക സംഘടനയായ സാഫ് ഭാരവാഹികൾ പറഞ്ഞു.

