നെടുങ്കണ്ടത്തും പാമ്പാടുംപാറയിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വാഹന മോഷണം; പ്രതി പിടിയില്‍

Jun 21, 2026 - 18:08
 0
നെടുങ്കണ്ടത്തും പാമ്പാടുംപാറയിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വാഹന മോഷണം; പ്രതി പിടിയില്‍
This is the title of the web page

നെടുങ്കണ്ടത്ത് നിന്നും പാമ്പാടുംപാറയില്‍ നിന്നും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വാഹനങ്ങള്‍ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി. മുണ്ടക്കയം കൊക്കയാര്‍ അമലാഭവനില്‍ ഉണ്ണിക്കുട്ടനാണ് പിടിയിലായത്. നെടുങ്കണ്ടത്ത് നിന്ന് ഓട്ടോറിക്ഷയും പാമ്പാടുംപാറയില്‍ നിന്ന് ജീപ്പുമാണ് ഇയാള്‍ മോഷ്ടിച്ച് കടത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു ആദ്യ സംഭവം. നെടുങ്കണ്ടം സ്വദേശി മാളിയേക്കല്‍ ജോബിന്‍ ജെയിംസിന്റെ ഓട്ടോറിക്ഷയാണ് പ്രതി കടത്തിയത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഓട്ടോറിക്ഷയുമായി കുമളി മൂന്നാര്‍ സംസ്ഥാന പാതയിലൂടെ സഞ്ചരിച്ച ഇയാള്‍ പാമ്പാടുംപാറയില്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കണ്ടു. തുടര്‍ന്ന് ഓട്ടോറിക്ഷ ഉപേക്ഷിച്ച ശേഷം ജീപ്പുമായി കടന്നുകളഞ്ഞു. പാമ്പാടുംപാറ വിളയില്‍ വി.എസ് രാജന്റെ ഉടമസ്ഥതയിലുള്ള ജീപ്പാണ് പ്രതി കടത്തിയത്. പിന്നീട് കട്ടപ്പനയിലെ പെട്രോള്‍ പമ്പില്‍ എത്തിയ ഇയാള്‍ ഇന്ധനം നിറച്ച ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചു പോയി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതോടെ പമ്പ് ജീവനക്കാര്‍ കട്ടപ്പന പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. ഇതെ തുടര്‍ന്ന് പെരുവന്താനം പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ജീപ്പുമായി പ്രതി ഉണ്ണിക്കുട്ടനെ പിടികൂടിയത്. നെടുങ്കണ്ടത്ത് എസ്റ്റേറ്റുകളില്‍ വെല്‍ഡിങ് ജോലികള്‍ ചെയ്ത് വരികയായിരുന്നു ഇയാള്‍ എന്നാണ് വിവരം.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow