ചിന്നക്കനാല്‍ ഈട്ടിത്തേരിയില്‍ കടുവയുടെ ആക്രമണം; വളര്‍ത്തുപശുവിനെ ചത്ത നിലയില്‍ കണ്ടെത്തി

Jun 21, 2026 - 16:51
 0
ചിന്നക്കനാല്‍ ഈട്ടിത്തേരിയില്‍ കടുവയുടെ ആക്രമണം; വളര്‍ത്തുപശുവിനെ ചത്ത നിലയില്‍ കണ്ടെത്തി
This is the title of the web page

ജില്ലയിലെ മലയോര മേഖലകളെ വീണ്ടും ഭീതിയിലാഴ്ത്തി ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ചിന്നക്കനാല്‍ ബി.എല്‍ റാം ഈട്ടിത്തേരിയിലാണ് വളര്‍ത്തു മൃഗത്തെ കടുവ ആക്രമിച്ചു കൊന്നത്. ബി.എല്‍ റാം സ്വദേശി നെടുംപറമ്പില്‍ മാത്യു വര്‍ഗീസിന്റെ പശുവിനെയാണ് കടുവ കൊന്ന് ഭക്ഷിച്ചത്. കഴിഞ്ഞ 19-ാം തീയതി മുതല്‍ കാണാതായ പശുവിനെ പിന്നീട് നടത്തിയ തിരച്ചിലിലാണ് കടുവ ആക്രമിച്ച നിലയില്‍ ഈട്ടിത്തേരി ഭാഗത്ത് കണ്ടെത്തുന്നത്.

ജഡം കണ്ടെത്തിയ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയില്‍ കടുവയുടെ കാല്‍പാടുകള്‍ തിരിച്ചറിയുകയും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. വന്യമൃഗത്തിന്റെ സാന്നിധ്യം കൃത്യമായി നിരീക്ഷിക്കുന്നതിനും അതിന്റെ സഞ്ചാരപഥം മനസ്സിലാക്കുന്നതിനുമായി പ്രദേശത്ത് ഉടന്‍ തന്നെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow