കട്ടപ്പന നഗരസഭ കൗൺസിൽ യോഗം നടന്നു;കട്ടപ്പനയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതും മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കാൻ കൗൺസിൽ തീരൂമാനിച്ചു
നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിലിൽ 28 അജണ്ടകളാണ് ചർച്ച ചെയ്ത് തീരുമാനമെടുത്തത്.കട്ടപ്പന നഗരസഭയിൽ കേരള ഖരമാലിന്യ പദ്ധതിയുടെ ഭാഗമായി ഖരമാലിന്യ സംസ്കരണത്തിന് വേണ്ടി ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കിയിരുന്നു.ഇതിൻ്റ അടിസ്ഥാനത്തിൽ 2028 വരെ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ ഉത്പാദിപ്പിക്കുന്ന ഖരമാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് 45. 34 കോടി രൂപയുടെ രൂപരേഖയ്ക്ക് കൗൺസിൽ അംഗീകാരം നൽകി.
കട്ടപ്പന താലൂക്ക് ആശുപതിയിൽ ജനറൽ സർജൻ്റെ സേവനം ലഭ്യമായതിനാൽ 2 നേഴ്‌സിംഗ് അസിസ്റ്റാൻ്റുമാരെ കൂടുതൽ നിയമിക്കുന്നതിനും കൗൺസിലിൽ തീരുമാനിച്ചു.
കട്ടപ്പനയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും നഗരസഭയുടെ അധീനതയിലുള്ള റോഡുകളിൽ ദീശാ ബോർഡുകളും ട്രാഫീക് സിഗ്നൽ ബോർഡുകളും സ്ഥാപിക്കുന്നതിനും കൗൺസിലിൽ അംഗീകാരം ലഭിച്ചു.
കട്ടപ്പന നഗരസഭ പരിധിയിൽ ലൈസൻസ് ഇല്ലാതെ ഭക്ഷണശാലകൾ, ബജിക്കടകൾ ,പെട്ടിക്കടകൾ എന്നിവ പ്രവർത്തിക്കുന്നതായി പരാതികൾ ഉള്ളതിനാൽ ശക്തമായ പരിശോധനകൾ നടത്തുമെന്നും ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി പറഞ്ഞു.
കട്ടപ്പന നഗരസഭ മാംസ സ്റ്റാൾ നിർമ്മാണം നടക്കുന്നതിനാൽ മാംസ വിൽപ്പനക്ക് തടസം ഉണ്ടാകുന്നുണ്ടന്നും താല്ക്കാലികമായി നിർമ്മാണം പൂർത്തിയാകുന്നതുവരെ ബദൽ സംവിധാനം ഒരുക്കുമെന്നും ചെയർ പേഴ്സൺ പറഞ്ഞു.



