കാഞ്ചിയാർ കോവിൽമല നവ ജ്യോതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും സാമൂഹ്യ പഠന മുറിയുടെയും വിവിധ സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
കാഞ്ചിയാർ കോവിൽമല നവ ജ്യോതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും സാമൂഹ്യ പഠന മുറിയുടെയും വിവിധ സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.നാലുദിവസമായി നടന്ന ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനം ജില്ലാ കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്തു.
കോവിൽമലയിൽ ആണ്ടുതോറും നടത്തിവരുന്ന ഓണാഘോഷ പരിപാടി ഈ വർഷവും വിപുലമായ രീതിയിലാണ് സംഘടിപ്പിച്ചത് . 27, 28, 29, 30 തീയതികളിൽ കോവിൽ മല ട്രൈബൽ കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിൽ വച്ചാണ് വിപുലമായ രീതിയിൽ ഓണാഘോഷം പരിപാടികൾ സംഘടിപ്പിച്ചത്.പ്രദേശത്ത് യുവാക്കളുടെ കല കായിക കഴിവ് പ്രോത്സാഹിപ്പിക്കുന്ന ഭാഗമാണ് കലാ കായിക മത്സരങ്ങൾ സംസ്കാരിക സമ്മേളനം എന്നിവ നടത്തിയത് .
പരിപാടിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.തുടർന്ന് ഓണാഘോഷ പരിപാടികളുടെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.കോവിൽ മല രാജവ് രാമൻ രാജമന്നാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടകസമിതി പ്രസിഡൻറ് ജയ്മോൻ അഴകൻ പറമ്പിൽ ,ഒന്നാം വാർഡ് മെമ്പർ ആനന്ദൻ വി ആർ ,എസ്എൻഡിപി ശാഖ പ്രസിഡൻ്റ് പ്രശാന്ത് തോണിക്കവയലിൽ ,സി എസ് ഡി എസ് യൂണിറ്റ് പ്രസിഡണ്ട് ബിനു തോമസ് ,ഇളയ രാജാവ് ബാലൻ ചക്കൻ , കൽകൂന്തൽ കാണി രാജു ചക്കമണി ,രമേശ് ഗോപാലൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.