തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഒരുങ്ങി രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയം

Aug 31, 2023 - 16:36
 0
തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഒരുങ്ങി രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയം
This is the title of the web page

പരിശുദ്ധ കന്യകാമറിയത്തിന്‍റെ പിറവി തിരുനാളിന് ഒരുക്കമായുള്ള എട്ടു നോമ്പിലേക്ക് ക്രൈസ്തവ സമൂഹം പ്രവേശിക്കുകയാണ്. സെപ്റ്റംബര്‍ ഒന്നു മുതല്‍ 8 വരെ ദൈവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ഇതര പ്രാര്‍ത്ഥനകളും നടക്കും.ഇടുക്കി രൂപതയില്‍ മുന്‍ വര്‍ഷങ്ങളിലേ അതുപോലെ മരിയന്‍ തീര്‍ത്ഥാടനം ഈ വര്‍ഷവും നടത്തുന്നു. സെപ്റ്റംബര്‍ രണ്ടാം തീയതി രാവിലെ 9: 30 ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍ നിന്നും മൂന്നാമത് മരിയന്‍ തീര്‍ത്ഥാടനം ആരംഭിക്കും. ഇടുക്കി രൂപതാ അധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പിതാവിന്‍റെ നേതൃത്വത്തില്‍ രൂപതയിലെ മുഴുവന്‍ വൈദികരും സമര്‍പ്പിതരും എല്ലാ ഇടവകകളില്‍ നിന്നും എത്തിച്ചേരുന്ന ആയിരക്കണക്കിന് വിശ്വാസികളും തീര്‍ത്ഥാടനത്തില്‍ കാല്‍നടയായി പങ്കുചേരും. രാജാക്കാട് നിന്നും 9 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഉച്ചയ്ക്ക് 1:30 ന് രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തില്‍ സമാപിക്കും. തുടര്‍ന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ പിതാവിന്‍റെ മുഖ്യ കാര്‍മകതത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും മരിയന്‍ സന്ദേശം നല്‍കുകയും ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എത്തിച്ചേരുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും രാജകുമാരിയില്‍ നേര്‍ച്ച കഞ്ഞി ക്രമീകരിക്കുന്നതാണ്. 25000 വിശ്വാസികള്‍ എത്തിച്ചേരുമെന്ന് വിശ്വസിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മരിയന്‍ തീര്‍ത്ഥാടനം - ഗതാഗത ക്രമീകരണം

1 . രാവിലെ 10 AM മുതല്‍ പൂപ്പാറ ഭാഗത്തു നിന്നും രാജാക്കാട് ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ കുരുവിളസിറ്റിയില്‍ നിന്നും ഖജനാപറ, കുമ്പപ്പാറ, പുന്നസിറ്റി വഴി മുല്ലാക്കനം രാജാക്കാട് ഭാഗത്തേക്ക് പോകണം.

2. തീര്‍ത്ഥാടനം ആരംഭിച്ച തിന്നു ശേഷം (10 AM) രാജാക്കാട് നിന്നും രാജകുമാരി, പൂപ്പാറ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും രാജക്കാട് നിന്ന് തിരിഞ്ഞ് അടിവാരം, മാങ്ങാത്തൊട്ടി. ആവണക്കുംചാല്‍ വഴി പോകണം.

3. രാജക്കാട് നിന്ന് ശാന്തന്‍പാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മാങ്ങാത്തൊട്ടി, സേനാപതി വഴി പോകണം

4. ചെമ്മണ്ണാര്‍ കാന്തിപ്പാറ ഭാഗത്തുനിന്ന് രാജകുമാരി പള്ളിയിലേക്കുള്ള തീര്‍ത്ഥാടന വാഹനങ്ങള്‍ ഹരിത ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പന്നിയാര്‍ ജംഗ്ഷന്‍ വഴി പോകേണ്ടതുമാണ്.

5. തീര്‍ത്ഥാടകരുമായി വരുന്ന വാഹനങ്ങള്‍ തീര്‍ത്ഥാടകരെ രാജക്കാട് ഇറക്കിയതിനു ശേഷം രാജകുമാരിയില്‍ ക്രമീകരിച്ചിരിക്കുന്ന ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യേണ്ടതും, നിര്‍ദ്ദേശം ലഭിക്കുന്നതിന് അനുസരിച്ച് ദൈവാലയത്തിലെത്തി തീര്‍ത്ഥാടകരെ കയറ്റി പോകണം

6. തീര്‍ത്ഥാടനം ആരംഭിച്ചതിനുശേഷം എത്തുന്ന തീര്‍ത്ഥാടകരുടെ വലിയ വാഹനങ്ങള്‍ തീര്‍ത്ഥാടന റാലിക്ക് പുറകെ രാജകുമാരിക്ക് പോരേണ്ടതാണ്.

7. തീര്‍ത്ഥാടനത്തിനു എത്തുന്ന ചെറു വാഹനങ്ങള്‍ രാജാക്കാട് ക്രമീകരിച്ചിരിക്കുന്ന ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യണം. തീര്‍ത്ഥാടനം കഴിഞ്ഞ് ആളുകളെ സ്കൂള്‍ ബസ്സുകളില്‍ രാജക്കാട് എത്തിക്കുന്നതാണ്.

8. തീര്‍ത്ഥാടനത്തിനെത്തുന്ന വൈദികരുടെ വാഹനങ്ങള്‍ രാജകുമാരി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

9. തീര്‍ത്ഥാടന റാലിയുടെ സുഗമമായ നടത്തിപ്പിനായി പോലീസിന്‍റെയും വാളന്‍റിയേഴ്സ്സിന്‍റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

രാജകുമാരി പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍

1. സെന്‍റ് മേരീസ് സെന്‍ട്രല്‍ സ്കൂള്‍

2. ഗവണ്‍മെന്‍റ് വി എച്ച് എസ് എസ് രാജകുമാരി നോര്‍ത്ത്

3. സെന്‍റ് ജോണ്‍സ് ചര്‍ച്ച് ഗ്രൗണ്ട് രാജകുമാരി നോര്‍ത്ത്

4. സെന്‍റ് ജോര്‍ജ് പബ്ലിക് സ്കൂള്‍ കുരുവിളാസിറ്റി

5. മാര്‍ മാത്യൂസ് പബ്ലിക് സ്കൂള്‍ മുരിക്കുംതൊട്ടി

6. മോണ്ട് ഫോര്‍ട്ട് വാലി സ്കൂള്‍ മുരിക്കുംത്തൊട്ടി

രാജക്കാട് പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍

1. ഗവണ്‍മെന്‍റ് എച്ച് എസ് എസ് രാജാക്കാട്

2. ബസ്സ് സ്റ്റാന്‍ഡ് രാജാക്കാട്

3. ക്രിസ്തു ജ്യോതി പബ്ലിക് സ്കൂള്‍ രാജാക്കാട്

What's Your Reaction?

like

dislike

love

funny

angry

sad

wow