ചെറുതോണി പാലം മോദി സർക്കാരിൻ്റെ കരുതൽ , പൂർണ്ണമായും കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചത് : വി മനുപ്രസാദ്
ചെറുതോണി : 2018ലെ പ്രളയത്തിൽ പഴയ ചെറുതോണി പാലം തകർന്ന സാഹചര്യത്തിൽ നരേന്ദ്രമോദി സർക്കാർ കേരളത്തിലെ ജനങ്ങൾക്ക് നൽകിയ കരുതലിന്റെ ഉദാഹരണമാണ് ചെറുതോണി പാലമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് വി മനു പ്രസാദ് .
നരേന്ദ്രമോദി സർക്കാരിൻ്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടുള്ള പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ചെറുതോണി പാലം സന്ദർശിക്കാൻ എത്തിയതാണ് അദ്ദേഹം.
ഒരു സൈനികൻ ഒരു കുഞ്ഞിനെയും എടുത്ത് വെള്ളം ഇരമ്പി എത്തുന്നതിന് തൊട്ടുമുമ്പ് പാലത്തിലൂടെ ഓടിയ 2018 ലെ പ്രളയ സമയത്തെ രംഗം ആരും അത്ര പെട്ടെന്ന് മറക്കാനിടയില്ല.. ആ പാലം അവിടെ ഇപ്പോഴും ഉണ്ടെങ്കിലും, ഇനിയൊരിക്കലും വെള്ളം കയറി ആ പ്രദേശം ഒറ്റപ്പെട്ടു പോകരുതെന്ന ലക്ഷ്യത്തോടെ, അതിനേക്കാള്‍ എട്ടു മീറ്റര്‍ ഉയരത്തില്‍ കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നരേന്ദ്രമോദി സർക്കാർ നിർമ്മിച്ച പാലമാണ് ചെറുതോണിയിലെ പുതിയ പാലം.
പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാലത്തിന് കേന്ദ്ര ഹൈവേ മന്ത്രാലയം 23.85 കോടി രൂപയാണ് അന്ന് അനുവദിച്ചത് . 2023 ൽ പണി പൂർത്തീകരിച്ചതോട് കൂടി ഇടുക്കി ജില്ലയുടെ ആസ്ഥാന പട്ടണമായ ചെറുതോണിയുടെ മുഖച്ഛായ തന്നെ മാറി.
ജില്ലയിലെ ഏറ്റവും നീളം കൂടിയ പാലമായ തടിയമ്പാട് പാലവും പൂർണമായി കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി വാഴത്തോപ്പ് മരിയാപുരം പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള തടിയമ്പാട് പാലത്തിന് കേന്ദ്രസർക്കാർ 32 കോടി രൂപയാണ് അനുവദിച്ചത്.
രാജ്യത്ത് എവിടെ ചെന്നാലും നരേന്ദ്രമോദിയുടെ കരുതലിന്റെ അടയാളങ്ങളായ പദ്ധതികൾ കാണാൻ സാധിക്കുമെന്നും മനുപ്രസാദ് പറഞ്ഞു.ബിജെപി ജില്ല ജനറൽ സെക്രട്ടറി രതീഷ് വരകുമല , യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചി മല , ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗൗതം കൃഷ്ണ , വിഷ്ണു പ്രസാദ്, ജില്ലാ വൈസ് പ്രസിഡൻ്റ് രജ്ഞിത്ത് കാലാച്ചിറ ,ബിജെപി മണ്ഡലം വൈസ് പ്രസിഡൻ്റ് ബിനു അനാമിക വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ അധ്യക്ഷൻ സി എസ് ജയചന്ദ്രൻ , വൈസ് പ്രസിഡൻ്റ് ബിബിൻ കത്തേടത്ത് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം പദ്ധതിപ്രദേശം സന്ദർശിച്ചു



