മണിയാറൻകുടി സ്പൈക്ക് സിറ്റി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഏകദിന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു
ദേശീയ സംസ്ഥാന താരങ്ങളും യൂണിവേഴ്സിറ്റി താരങ്ങളും അണിനിരക്കുന്ന ആറ് ടീമുകൾ പങ്കെടുത്തു കൊണ്ടാണ് ഏകദിന വോളിബോൾ ടൂർണ്ണമെൻറ് മണിയറൻകുടി സ്പൈക് സിറ്റി ക്ലബ്ബ് സംഘടിപ്പിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ചായിരുന്നു മത്സര പരിപാടികൾ നടത്തിയത് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലഹരി വസ്തുക്കളിൽ നിന്നും യുവതലമുറയ്ക്ക് മോചനം ലഭിക്കുവാൻ ഇത്തരത്തിലുള്ള മത്സരങ്ങൾ കൊണ്ടും കായിക വിനോദങ്ങൾ കൊണ്ടും സാധിക്കുമെന്ന് ജോർജ് പോൾ പറഞ്ഞു ഗ്രാമീണതലത്തിൽ കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മണിയാറൻകുടിയിൽ അനുയോജ്യമായ സ്ഥലം ലഭിച്ചാൽ വരും വർഷങ്ങളിൽ സ്റ്റേഡിയം ഉൾപ്പെടെ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർഡ് മെമ്പർ ഏലിയാമ്മ ജോയി അധ്യക്ഷത വഹിച്ചു. ഇടുക്കി പോലീസ് സബ് ഇൻസ്പെക്ടർ ചാർലി തോമസ് മുഖ്യ അതിഥിയായി .
മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് സിബി തകരപ്പിള്ളിൽ,വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി കെ വിജയൻ , ക്ലബ്ബ് ചെയർമാൻ ജിത്തു ജേക്കബ്, കൺവീനർ ജോബി ജോർജ് തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.