വെള്ളയാംകുടി സെൻ്റ് ജറോംസ് യുപി സ്കൂളിൽ പ്രവേശനോത്സവം നടന്നു
വെളളയാംകുടി സെൻ്റ് ജറോoസ് യുപി സ്കൂളിൽ പുതിയ അധ്യായനവർഷത്തെ പ്രവേശനോത്സവം നടന്നു. സ്‌കൂൾ മാനേജർ മോൺസിഞ്ഞൂർ അബ്രഹാം പുറയാട്ട്അധ്യക്ഷത വഹിച്ച യോഗത്തിൽകട്ടപ്പന മുൻസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
നവാഗതരായ കുട്ടികൾക്ക് അറിവ് വെളിച്ചം ആണെന്ന സന്ദേശം നൽകുന്നതിന് വേണ്ടി കത്തിച്ച തിരികളും സമ്മാനങ്ങളും നൽകി കുട്ടികളെ സ്വീകരിച്ചു.സ്കൂൾ അസിസ്റ്റൻറ് മാനേജർ മാരായ ഫാ.മെൽബിൻ കരിവേലിൽ, ഫാ.ആൽബർട്ട് നടക്കൽ,മുൻസിപ്പൽ കൗൺസിലർ ബീന സിബി,സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മഠത്തിൽ,പിടിഎ പ്രസിഡണ്ട് ജയിംസ് വർഗീസ്, എം പിടിഎ പ്രസിഡണ്ട് ജിൻസി മോൾ ടി എച്ച്,പിടിഎ ഭാരവാഹികളായപ്രശാന്ത് രാജ് ,പ്രിൻസ് ജോസഫ്, ഷിജു കരിവേലിക്കൽ, ജോസ്മി ജോസ് ,റാണി ജോസഫ്,അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.



