ഇടുക്കി അടിമാലി തോക്കുപാറയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്രസവിച്ചയുടൻ കുട്ടിയെ ഉപേക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തി.സംഭവത്തിൽ 25 വയസ്സുകാരി പോലീസ് കസ്റ്റഡിയിലാണ്.
ഇടുക്കി അടിമാലി തോക്കുപാറയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്രസവിച്ചയുടൻ കുട്ടിയെ ഉപേക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തി.സംഭവത്തിൽ 25 വയസ്സുകാരി പോലീസ് കസ്റ്റഡിയിലാണ്.
മൂന്നു ദിവസങ്ങൾക്ക് മുൻപ് ആണ് അവിവാഹിതയായ 25 വയസ്സുകാരി വീടിനുള്ളിൽ പ്രസവിച്ചത്. തുടർന്ന് ഉടൻ തന്നെ ശിശുവിന്റെ മൃതദേഹം മാതാവ് വീടിനു സമീപത്തെ കാടിനുള്ളിലേക്ക് എറിഞ്ഞു.തുടർന്ന് രക്തസ്രാവം നിൽക്കാതെ വന്നതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
മെഡിക്കൽ കോളജിലെ വൈദ്യ പരിശോധനയിൽ പ്രസവത്തെ തുടർന്നാണ് രക്തസ്രാവം എന്ന് കണ്ടെത്തുകയും തുടർന്ന് പോലീസ് അറിയിക്കുകയും ചെയ്തു. പോലീസ് നടത്തിയ ചോദ്യംചെയ്തിലാണ് ഇവർ കുറ്റം സമ്മതിച്ചത്.ഇതേ തുടർന്ന് ഇന്ന് വൈകിട്ട് വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി പ്രദേശത്ത് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.



