ഉപ്പുതറയിൽ വനം വകുപ്പിൻ്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും നടന്നു.

Jun 1, 2026 - 16:22
 0
ഉപ്പുതറയിൽ വനം വകുപ്പിൻ്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും നടന്നു.
This is the title of the web page

ഉപ്പുതറയിൽ വനം വകുപ്പിൻ്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും നടന്നു.കേരള വനം വന്യജീവി വകുപ്പ് ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷൻ വന്യ ജീവി സങ്കേതം വിൻഡിവാക്ക് ട്രക്കിംഗ് പ്രോഗ്രാമിൻ്റെ ഭാഗമായി കോതപാറ , കുമരികുളം,കൂവലേറ്റം ഇ ഡി സി കളിലെ കുട്ടികൾക്കായി പഠനോപകരണ വിതരണവും ലോക പുകയില വിരുദ്ധ ദിനത്തോടനു ബന്ധിച്ച് ലഹരി വിരുദ്ധ സെമിനാറും നടന്നു.

വളകോട് ഗവഃ ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങ് ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല രാജൻ ഉത്‌ഘാടനം ചെയ്തു.അസി: വൈൽഡ് ലൈഫ് വാർഡൻ ബി പ്രസാദ് കുമാർ അദ്ധ്യക്ഷനായി.പഠനോപകരണവിതരണം ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് കുറുമ്പുറം ഉത്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ പ്രദീപ് , ജിസ്സാമോൾ നോബർ , ഇ ഡി ഡി ചെയർമാൻമാരായ  ജോമോൻ മണ്ണാറാത്ത് , കെ.വി ജോസഫ്, റ്റി. ഇ ജോസഫ്, ഇ.ഡി സി സെക്രട്ടറി എ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന ബോധവത്കരണ സെമിനാർ വിമുക്തി മിഷൻ ഇടുക്കി ജില്ലാ കോഡിനേറ്റർ ഡിജോ ജോസ് നയിച്ചു.ഇ ഡി സി കളുടെ നേതൃത്വത്തിൽ രണ്ടാം തവണയാണ് കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തുന്നത്. ഇരുന്നൂറ്റി അൻപതോളം കുട്ടികൾക്കാണ് പഠന ഉപകരണങ്ങൾ വിതരണം ചെയ്തത്. കുട്ടികളും മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow