ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് ഹൈസ്കൂളിൽ വച്ച് നടന്നു. ഇടുക്കി എംഎൽഎ റോയി കെ പൗലോസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

Jun 1, 2026 - 13:28
 0
ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ്  ഹൈസ്കൂളിൽ വച്ച് നടന്നു.
ഇടുക്കി എംഎൽഎ റോയി കെ പൗലോസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
This is the title of the web page

ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് ഹൈസ്കൂളിൽ വച്ച് നടന്നു.ഇടുക്കി എംഎൽഎ റോയി കെ പൗലോസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഉടുമ്പൻചോല എംഎൽഎ അഡ്വക്കേറ്റ് സേനാപതി വേണു ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. ഇടുക്കി ജില്ലാ കളക്ടർ ഡോക്ടർ ദിനേശൻ ചെറുവാട്ട് പ്രവേശനോത്സവ സന്ദേശം നൽകി.

 പൊതു വിദ്യാഭ്യാസ സംരക്ഷണത്തിലൂടെ നമ്മൾ ആഗ്രഹിക്കുന്നത് സമൂഹത്തിൻറെ എല്ലാ തുറകളിലും ഉള്ളവർക്ക് മികച്ച വിദ്യാഭ്യാസം നൽകി ഉയർത്തിക്കൊണ്ടു വരിക എന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ റോയി കെ പൗലോസ് പറഞ്ഞു.ഇത്തവണത്തെ പ്ലസ്ടു പരീക്ഷയിൽ ഇടുക്കി ജില്ല വിജയശതമാനത്തിൽ ഒന്നാം സ്ഥാനം നേടിയത് വിദ്യാഭ്യാസ മേഖലയിൽ ഇടുക്കിയുടെ യശസ്സ് ഒന്നുകൂടെ ഉയർത്തിയതായി റോയി കെ പൗലോസ് പറഞ്ഞു. രാവിലെ സ്കൂളിലെത്തിയ എല്ലാ കുട്ടികൾക്കും അധ്യാപകരും അനധ്യാപകരും ചേർന്ന് സമ്മാനങ്ങൾ നൽകിയാണ് സ്കൂൾ അങ്കണത്തിലേക്ക് സ്വീകരിച്ചത്. തുടർന്ന് സ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രവേശനോത്സവ സമ്മേളനം നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗീത പിസി, ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി,ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ എ , ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റജി ഇലിപ്പുലിക്കാട്ട്, രാജശേഖരൻ സി,സ്കൂൾ പിടിഎ പ്രസിഡണ്ട് ഷൈൻജോസഫ് പ്രധാന അധ്യാപിക സുനിത റാണി ടി എസ് ത്രിതല ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയ കക്ഷി സംഘടന നേതാക്കൾ സ്കൂൾ പിടിഎ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു. ചടങ്ങിൽ കുട്ടികൾക്കുള്ള പഠന ഉപകരണങ്ങളുടെ വിതരണവും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow