ഇന്ത്യൻ നാഷണൽ കോൺഗ്രസ് കട്ടപ്പന നഗരസഭ അമ്പലക്കവല വാർഡ് കൺവൻഷൻ നടന്നു. മുൻ നഗരസഭ ചെയർമാൻ ജോണി കുളംപള്ളി ഉൽഘാടനം ചെയ്തു.
പത്ത് വർഷത്തെ ഇരുണ്ട കാലഘട്ടത്തിൽ നിന്നും കേരളം മോചനം നേടിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ ജനങ്ങൾ ഉള്ളതെന്നും ജനങ്ങളുടെ ക്ഷേമവും നാടിന്റെ പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഗവണ്മെന്റാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും മുൻ നഗരസഭ ചെയർമാൻ ജോണി കുളംപള്ളി .കട്ടപ്പന നഗരസഭ അമ്പലക്കവല വാർഡ് കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭ കൗൺസിലർ അഡ്വ : കെ ജെ ബെന്നി അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി മനോജ് മുരളി, കോൺഗ്രസ് കട്ടപ്പ മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ, സജിമോൾ ഷാജി, ഷാജി വെള്ളംമാക്കൽ, തങ്കച്ചൻ ഇളംതിരുത്തി ബേബി വടയാറ്റ്, മാത്യു പുളിക്കത്താഴെ, കെ സി രാജു, എ എൻ മനോജ് സജി കോലോത്ത്, ആൻസി സണ്ണി തുടങ്ങിയവർ പങ്കെടുത്തു.



