ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാം ആശ്രയമാകാം പദ്ധതിക്ക് ജൂൺ ഒന്നിന് തുടക്കം
കട്ടപ്പന:ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷമായി നടത്തിവരുന്ന പഠനോപകരണ വിതരണ പദ്ധതിയായ അറിവ് പകരാം ആശ്രയമാകാം പരിപാടിയുടെ ഉദ്ഘാടനം ജൂൺ ഒന്നിന് രാവിലെ 10ന് മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.ഇടുക്കി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 50-ഓളം സ്കൂളുകളിലാണ് പഠനോപകരണങ്ങൾ നൽകുന്നത്.അതാത് സ്കൂളിലെ പ്രധാന അധ്യാപകരെ പഠനോപകരണങ്ങൾ ഏൽപ്പിക്കുകയും തുടർന്ന് അർഹരായ വിദ്യാർഥികളെ കണ്ടെത്തി അധ്യാപകർ അത് കൈമാറുകയും ചെയ്യും.
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ അംഗങ്ങളിൽ നിന്നും ഇതര സ്ഥാപനങ്ങളിൽ നിന്നുമുള്ള സഹായത്തോടെയാണ് പഠനോപകരണ വിതരണം നടത്തുന്നത്.സ്കൂൾബാഗുകൾ,നോട്ടുബുക്കുകൾ,പേന,പെൻസിൽ,കുട തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.
ഉദ്ഘാടന ചടങ്ങിൽ മിൽമയുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മിൽക്ക് പേട വിതരണം ചെയ്യും.ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സിജോ എവറസ്റ്റ് അധ്യക്ഷത വഹിക്കും,ജനറൽ സെക്രട്ടറി എസ്.സൂര്യലാൽ,രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പിൽ,കെ.വി വിശ്വനാഥൻ,അറിവ് പകരാം ആശ്രയമാകാം പദ്ധതിയുടെ ചെയർമാൻ ജെയ്ബി ജോസഫ്,കൺവീനർ ബിനോയി കലോലിപ്പറമ്പിൽ, പ്രിൻസ് മറ്റപ്പള്ളി,ടോമി അനിക്കമുണ്ട, ജാക്സൺ സ്കറിയ, കിഷോർ അശോക, സന്തോഷ് പത്‌മ,ശ്രീകുമാർ വാഗമൺ,ഇ.എസ് ഷനിൽ,ജെറിൻ ജെയിംസ് തുടങ്ങിയവർ പങ്കെടുക്കും.ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കട്ടപ്പന ഇടുക്കികവല ബൈപ്പാസ് റോഡിലെ തണലിടത്തിന് സമീപം വിവിധ മരത്തൈകൾ വെച്ചുപിടിപ്പിക്കുകയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മരത്തൈകൾ വിതരണവും നടക്കും.
പേര,ഞാവൽ,പുളി,പനിനീർ ചാമ്പ തുടങ്ങിയ ഫലവൃക്ഷത്തൈകളാ ണ് വിതരണം ചെയ്യുന്നത്.മൂന്നുലക്ഷം രൂപയുടെ പഠനോപകരണങ്ങളും 2000 വൃക്ഷത്തൈകളുമാണ് വിതരണം ചെയ്യുന്നത്.വാർത്താ സമ്മേളനത്തിൽ ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സിജോ എവറസ്റ്റ്, ജനറൽ സെക്രട്ടറി എസ്.സൂര്യലാൽ,രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പിൽ,കെ.വി വിശ്വനാഥൻ ഭാരവാഹികളായ ജെയ്ബി ജോസഫ്,ബിനോയ് കല്ലോലിപ്പറമ്പിൽ,സന്തോഷ് പത്മ എന്നിവർ പങ്കെടുത്തു.





