മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ പ്രകടനവും യോഗവും നടത്തി.
മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ പ്രകടനവും യോഗവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്തു.
സുപ്രീംകോടതിയും ഹൈക്കോടതിയും തള്ളിയ കേസ് വീണ്ടും കുത്തിപ്പൊക്കി കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് പകപോക്കുമ്പോള്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഒത്താശ നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ്- ബിജെപി ഡീല്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണിത്. കേന്ദ്രത്തിന്റെ അഹങ്കാരത്തിന് ജനങ്ങള്‍ നല്‍കിയ താക്കീതാണ് കഴിഞ്ഞദിവസം നടന്ന പ്രതിഷേധ പരിപാടികള്‍. എന്ന് സി വി വർഗീസ് പറഞ്ഞു.എല്‍ഡിഎഫ് കണ്‍വീനറും സിപിഐ ജില്ലാ സെക്രട്ടറിയുമായ കെ സലിംകുമാര്‍ അധ്യക്ഷനായി.
എല്‍ഡിഎഫ് നേതാക്കളായ റോമിയോ സെബാസ്റ്റ്യന്‍, അഡ്വ. മനോജ് എം തോമസ്, വി ആര്‍ സജി, വി ആര്‍ ശശി, സിനോജ് വള്ളാടി, മാത്യു ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ഇടുക്കിക്കവലയില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ അണിനിരന്നു.



