അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം കർഷകൻ കൊല്ലപ്പെട്ടു
അതിരപ്പിള്ളി വൈശേരിയിൽ കാട്ടാന ആക്രമണം.വൈശേരി സ്വദേശി മോഹനൻ (65) കൊല്ലപ്പെട്ടു.ഇന്നു പുലർച്ചെ 2.30 ഓടെ ആണ് സംഭവം.വീട്ടുപറമ്പിൽ ആനയെത്തി കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാൻ പോയപ്പോൾ ആയിരുന്നു ആക്രമണം.
ആനയെ ഓടിപ്പിക്കുന്നതിനിടെ കാട്ടാന മോഹനനെ നേരെ പാഞ്ഞടുത്ത് ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന എത്തിയപ്പോൾ ആയിരുന്നു ആക്രമണം.



