ഓണം മദ്യവില്പനയിൽ റെക്കോഡ്. കഴിഞ്ഞ 8 ദിവസം കൊണ്ട് സംസ്ഥാനത്ത് വിറ്റത് 665 കോടിയുടെ മദ്യം
ഓണം മദ്യവില്പനയിൽ റെക്കോഡ്
കഴിഞ്ഞ വർഷം വിറ്റത് 624 കോടിയുടെ മദ്യമാണ്.ഈ വർഷം 41 കോടി രൂപയുടെ വർദ്ധനവാണ് വിറ്റു വരവിൽ രേഖപ്പെടുത്തിയത്. ഉത്രാടദിനമായ കഴിഞ്ഞ ദിവസം 124 കോടിയുടെ മദ്യം വിറ്റു. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടന്നത്. മദ്യം വാങ്ങാന്‍ ഔട്‌ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്ന് വെയര്‍ഹൗസ് -ഔട്ട് ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോ നിര്‍ദേശം നല്‍കിയിരുന്നു. ജനപ്രിയ ബ്രാന്‍റുകളടക്കം ആവശ്യമുള്ള മദ്യം വെയര്‍ഹൗസില്‍ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാന്റും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വന്തം ബ്രാന്റായ ജവാന്‍ റം നല്‍കണമെന്നും ബെവ്‌കോ നിര്‍ദേശിച്ചിരുന്നു.