കാലടിയില്‍ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; വിസിക്ക് കനത്ത തിരിച്ചടി

Nov 23, 2026 - 12:28
 0
കാലടിയില്‍ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി;  വിസിക്ക് കനത്ത തിരിച്ചടി
This is the title of the web page

കാലടി സര്‍വകാലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി വിധി. അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടും റദ്ദാക്കി. സംഭവത്തില്‍ യൂണിവേഴ്‌സിറ്റി പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ വിധി വന്നതോടെ നിരാഹാര സമരമിരുന്ന വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിട്ട് 84 ദിവസം പിന്നിട്ടപ്പോഴാണ് വിധി എത്തിയത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിരാഹാര സമരം 22 ദിവസം പിന്നിടുന്ന വേളയിലാണ് അനുകൂല വിധി എത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളോട് മാപ്പ് പറയാന്‍ സര്‍വകലാശാല എടുത്ത തീരുമാനവും റദ്ദാക്കി. വിദ്യാര്‍ത്ഥികളെ ഇന്ന് തന്നെ ക്യാമ്പസില്‍ തിരികെ പ്രവേശിപ്പിക്കണമെന്നും നടപടി പാലിച്ച് പുതിയ അന്വേഷണം സര്‍വകലാശാലയ്ക്ക് നടത്താമെന്നും കോടതി വ്യക്തമാക്കി. 84 ദിവസത്തെ സസ്‌പെന്‍ഷന്‍ കാലയളവ് ഇതില്‍ പരിഗണിക്കണം. പുതിയ അന്വേഷണം പരീക്ഷയ്ക്ക് ഇരുത്താതിരിക്കാന്‍ ഉള്ള അവസരമാകരുതതെന്നും ഉത്തരവില്‍ പറയുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow