വെള്ളി ശനി ഞായർ ദിവസങ്ങളായി നടന്നുവന്ന കട്ടപ്പന നഗരസഭ കേരളോത് ത്സവം സമാപിച്ചു. സമാപന സമ്മേളനം അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
വെള്ളി ശനി ഞായർ ദിവസങ്ങളായി നടന്നുവന്ന കട്ടപ്പന നഗരസഭ കേരളോത് ത്സവം സമാപിച്ചു. സമാപന സമ്മേളനം അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
21, 22 എന്നീ ദിവസങ്ങളിലായാണ് കട്ടപ്പന നഗരസഭ കേരളോൽസവം നടന്നത്.കലാ മത്സരങ്ങളും സാഹിത്യരചന മത്സരങ്ങളും കൂടാതെ ക്രിക്കറ്റ്, ഷട്ടിൽ ബാഡ്‌മിന്റൺ, ചെസ്സ് മത്സരം, വടംവലി, അത് ലറ്റിക്സ് മത്സരങ്ങൾ, വോളിബോൾ ,ബാസ്കറ്റ് ബോൾ, കബഡി, ഫുട്ബോൾ, പഞ്ചഗുസ്തി എന്നീ മത്സരങ്ങളിൽ നിരവധി പേരാണ് പങ്കെടുത്തത്. സമാപന സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷത വഹിച്ചു.അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
തുടർന്ന് സമ്മാനദാനവും നടന്നു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി,തോമസ് മൈക്കിൾ, സജിമോൾ ഷാജി, സി ആർ മുരളി കെ ടി ജയൻ, സന്തോഷ് ഓല നാൽ, ബിൻസി ഷിനോജ്, സോബി ബേബി ഐബി മോൾ രാജൻ, മഞ്ജുമോൾ മുൻസിപ്പൽ സെക്രട്ടറി അജി കെ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.



