ഓണം ആഘോഷമാക്കി കട്ടപ്പനയിലെ നിയമപാലകർ
മലയാളികൾക്കെല്ലാം ഓണം ഉത്സവമാണ്. കാക്കിക്കുള്ളിലും ഉത്സവത്തിന്റെ ആരവം ഉണ്ടന്ന് തെളിയിക്കുകയായിരുന്നു കട്ടപ്പനയിലെ നിയമപാലകർ. പരാതികൾ പരിഹരിക്കുന്ന തിരക്കുകൾക്കിടയിലും ഓണാഘോഷത്തിന് സമയം കണ്ടെത്തുകയായിരുന്നു. മലയാളത്തനിമയിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥർ കാണികളെ ത്രസിപ്പിച്ചു. അത്തപ്പൂക്കളും താളമേളങ്ങളുമെല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഡി വൈ എസ് പി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേഷനുകളിലെ പോലീസുകാർ വെവ്വേറെ ടീമുകളായിട്ടാണ് മത്സരത്തിൽ മാറ്റുരച്ചത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം സി ഐ ജർലിൻ വി സ്കറിയ ചടങ്ങിൽ മുഖ്യാധിഥിയായിരുന്നു. കട്ടപ്പന സി ഐ ടി സി മുരുകൻ, എസ് ഐ മാരായ ലിജോ പി മണി, സുലഖ എസ് , മോനിച്ചൻ എം പി തുടങ്ങിയവർ മത്സര പരിപാടികൾക്ക് നേതൃത്വം വഹിച്ചു. മത്സരങ്ങൾക്ക് ശേഷം നാടൻ ഓണ സദ്യയും സംഘടിപ്പിച്ചിരുന്നു