നിർധനർക്ക് ഓണക്കിറ്റുമായി ഉപ്പുതറ വളകോട്ടിലെ ചുമട്ട് തൊഴിലാളികൾ
നാടെങ്ങും ഓണം ആഘോഷിക്കുമ്പോൾ നിർദ്ധനർക്ക് ഓണക്കിറ്റ് നല്കി ഉപ്പുതറ വളകോട്ടിലെ ചുമട്ട് തൊഴിലാളികൾ. തങ്ങൾക്ക് കിട്ടുന്ന തുച്ഛമായ വരുമാന ത്തിൽ നിന്നും മിച്ചം പിടിച്ചാണ് സി.ഐ ടി യു യൂണിയൻ തൊഴിലാളികൾ നാടിന് മാതൃകയാവുന്നത്. തുടർച്ചയായി ഇരുപതാം വർഷമാണ് ഇവർ നിർദ്ധനർക്ക് കൈത്താങ്ങാവുന്നത്. കോവിഡ് കാലത്തും ഭക്ഷ്യകിറ്റ് വിതരണവുമായി ഇവർ മുമ്പിൽ ഉണ്ടായിരുന്നു . മുൻ വർഷങ്ങളിൽ 15 കുടുംബങ്ങൾക്കായിരുന്നു തുടർച്ചയായി ഭക്ഷ്യ കിറ്റ് നല്കിയിരുന്നത്. എന്നാൽ ഈ വർഷം 25 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം നടത്തിയത്. വളകോട് - കോത പാറ പ്രദേശത്തെ ആളുകൾക്കാണ് സഹായം എത്തിച്ചത് . 18 തൊഴിലാളികളാണ് വളകോട്ടിൽ സിഐടിയു യൂണിയനിൽ ഉള്ളത്. സുഗതൻ സി.കെ. പ്രസിഡണ്ടായും രാജൻ കെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.