കട്ടപ്പനയിൽ പട്ടാപ്പകൽ യുവതിയുടെ ആത്മഹത്യ ശ്രമം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന് കൈഞരമ്പ് മുറിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കട്ടപ്പനയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ ശ്രമം.രക്തം വാർന്ന നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ച കഴിഞ്ഞ് സെന്റ് ജോൺസ് ആശുപത്രിയുടെ മുൻപിലെ വെയ്റ്റിംഗ് ഷെഡിലാണ് ചേറ്റുകുഴി സ്വദേശിയായ യുവതി ആത്മഹത്യ ശ്രമം നടത്തിയത്.വിവരമറിഞ്ഞെത്തിയ കട്ടപ്പന എസ്ഐ ലിജോ പി മണിയാണ് യുവതിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്.കുടുംബ പ്രശ്നമാണ് ഇവരെ ആത്മഹത്യ ശ്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.യുവതി അപകട നില തരണം ചെയ്തു.