മൂന്നാറിൽ പൊലീസുകാർക്ക് നേരെ മോഷണ കേസ് പ്രതികളുടെ ആക്രമണം. പൊലീസുകാർക്ക് ഗുരുതര പരിക്ക്.
മോഷണക്കേസിലെ പ്രതികളെ പിന്തുടർന്ന് എത്തിയ പോലീസുകാർക്ക് നേരെ പ്രതികളുടെ ആക്രമണം. ആക്രമണത്തിൽ പോലീസുകാർക്ക് ഗുരുതര പരിക്കേറ്റു. പ്രതികളെ പിടികൂടാൻ എത്തിയ ആലപ്പുഴ സ്വദേശികളായ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ സൂര്യനെല്ലിയിൽ വച്ചായിരുന്നു ആക്രമണം.
ആലപ്പുഴ ജില്ലയിലെ നിരവധി മോഷണ കേസുകളിൽ പ്രതികളെന്നാണ് സൂചന.