കട്ടപ്പന കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(സിംസ്) വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.
കട്ടപ്പന കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(സിംസ്) വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. മുന്‍ എംപി ജോയ്‌സ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് കെ യു ബിനു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ പി സുമോദ്, മാനേജിങ് ഡയറക്ടര്‍ സജി തടത്തില്‍, ഡയറക്ടര്‍മാരായ കെ ആര്‍ സോദരന്‍, എം സി ബിജു, ടോമി ജോര്‍ജ്, സെക്രട്ടറി ആല്‍ബിന്‍ ഫ്രാന്‍സിസ്, ഓര്‍ത്തോവിഭാഗത്തിലെ ഡോ. കെവിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ കോളേജ് സന്ദര്‍ശിച്ച് ജീവനക്കാർക്കും വിദ്യാര്‍ഥികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.
സഹകരണ സംഘത്തിന്റെ 26 സ്ഥാപനങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. അത്തപ്പൂക്കളം, മാവേലി, വടംവലി, സുന്ദരിക്ക് പൊട്ടുകുത്തല്‍, കലം തല്ലി പൊട്ടിക്കല്‍, തിരുവാതിര കളി മത്സരങ്ങളും സംഘടിപ്പിച്ചു. സമാപന സമ്മേളനത്തില്‍ സഹകരണ സംഘം സ്ഥാപകനും ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനുമായ സി വി വര്‍ഗീസ് സമ്മാനദാനം നിര്‍വഹിച്ചു.