അടിമാലിയില്‍ കാല്‍ വഴുതി കിണറ്റില്‍ വീണ് ഒരാള്‍ മരിച്ചു. പനംകുട്ടി സ്വദേശി നെല്ലിക്കല്‍ സജി ആണ് മരിച്ചത്.
അടിമാലിയില്‍ കാല്‍ വഴുതി കിണറ്റില്‍ വീണ് ഒരാള്‍ മരിച്ചു. പനംകുട്ടി സ്വദേശിയും ഇപ്പോള്‍ അടിമാലി കാംകോ ജംഗ്ഷനില്‍ താമസിക്കുന്നതുമായ നെല്ലിക്കല്‍ സജി ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. രാവിലെ അടിമാലി വള്ളപ്പടിക്ക് സമീപം കിണര്‍ തേകുന്ന ജോലിക്കായി പോയതായിരുന്നു സജി. ജോലി ചെയ്തുകൊണ്ടിരിക്കെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സജിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



