യുഡിഎഫ് ദുഷ്പ്രചരണം നടത്തുന്നു. - രതീഷ് വരകുമല
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള അനൗൺസ് മെൻ്റുകളിൽ യുഡിഎഫ് ദുഷ് പ്രചരണം നടത്തുന്നു എന്ന് പീരുമേട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രതീഷ് വരകുമല നാട്ടിൽ വർഗീയ പ്രചരണം പരത്തുന്ന രീതിയിൽ ബിജെപിക്ക് എതിരെ വർഗീയ പരാമർശങ്ങൾ നടത്തിയുള്ള അനൗൺസ്മെൻറ്കളാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി മണ്ഡലത്തിൽ പ്രചരിപ്പിച്ചത്.
ഇത്തരം രാഷ്ട്രീയ മര്യാദ ഇല്ലായ്മയാണ് കോൺഗ്രസിനെ ഈ നാട്ടിൽ അപ്രസക്തമാക്കിയതെന്നും രതീഷ് വരകുമല പറഞ്ഞു.
രതീഷ് വരകുമലയുടെ കൊട്ടികലാശം വണ്ടി പെരിയാറ്റിൽ.പീരുമേട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി രതീഷ് വരകുമലയുടെ സ്ഥാനാർഥി പര്യടനം ഇന്ന് ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈലിൽ നിന്ന് ആരംഭിച്ചു .മലയ പുതുവൽ പശുപാറ ഒമ്പത് ഏക്കർ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉപ്പുതറ പഞ്ചായത്തിൽ രണ്ടുമണിയോടുകൂടി സമാപിച്ചു.
വണ്ടിപ്പെരിയാറിൽ നടന്ന കൊട്ടി കലാശത്തിൽ സ്ഥാനാർത്ഥി പങ്കെടുത്തു. നെല്ലിമലയിലുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നിന്നും വൈകുന്നേരം 3.30 ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ അണിചേർന്നു.
കേരളീയ വസ്ത്രം ധരിച്ച നൂറുകണക്കിന് വനിതകളുടെയും, വാദ്യമേളങ്ങളുടെയും, കൈകൊട്ടിക്കളി, ഫ്യൂഷൻ ഡാൻസ്, വർണ്ണ പാവകൾ, ഡിജെ എന്നിവയുടെ അകമ്പടിയോടെ സ്ഥാനാർഥി തുറന്ന വാഹനത്തിൽ പൊതുജനങ്ങളെ അഭിവാദ്യം അർപ്പിച്ചു കടന്നുപോയി. പ്രകടനം വണ്ടിപെരിയാറ്റിൽ എത്തി, സ്ഥാനാർഥി സഹപ്രവർത്തകർക്കൊപ്പം നൃത്തം ചെയ്തും പാട്ടു പാടിയും ആഹ്ലാദത്തിൽ പങ്കുചേർന്നു.ബിജെപി യുടെ ജില്ലാ മണ്ഡലം വിവിധ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി. പ്രകടനത്തിന് ശേഷം വൈകുന്നേരം 5 30 ന് കൊട്ടികലാശം സമാപിച്ചു .



