കട്ടപ്പനക്ക് ഇന്ന് ഉത്സവം. ഫ്രണ്ട്സ് ഓഫ് കട്ടപ്പന ഓണോത്സവം 2023 ഇന്ന്
ഹൈറേഞ്ചിലെ ഏക നഗരസഭയായ കട്ടപ്പന നഗരത്തിന്റെ എല്ലാ പ്രൗഡിക്കും അനുസരിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പന ഓണോത്സവം 2023 ( ആഗസ്റ്റ് - 26 )സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് 3 ന് ഐറ്റി ഐ ജംഗ്ഷന് സമീപം ഇമിഗ്രൻറ് അക്കാദമിയിൽ നിന്നും ഘോഷയാത്ര ആരംഭിക്കും.മുൻ നിരയിൽ ബാനറിന് പിന്നിൽ കട്ടപ്പനയിലെ ജനപ്രതിനിധികൾ എല്ലാ സംഘടനകളുടെയും ഭാരവാഹികൾ എന്നിവർ അണിനിരക്കും.തുടർന്ന് വാദ്യമേളങ്ങൾ മയൂര നൃത്തം കഥകളി തെയ്യം തൃശൂർ പുലികളി മാവേലിമാർ തുടങ്ങിയ കലാരൂപങ്ങളും നൂറോളം ചെണ്ട കലാകാരൻമാരും അണിനിരക്കും.
ചെണ്ടമേളത്തിന് സംസ്ഥാന തല മത്സരങ്ങളിൽ ജഡ്ജ് ചെയ്യുന്നവർ സെൻട്രൽ ജംഗ്ഷനിൽ വച്ച് ഘോഷയാത്രയിലെ ചെണ്ട പെർഫോർമൻസിനും തുടർന്ന് പഴയ സ്റ്റാൻഡിലെ വേദിയിലെ പെർഫോർമൻസിനും മാർക്കിടും.ഘോഷയാത്ര പഴയ ബസ്സ്റ്റാൻഡിലെ വേദിയിൽ എത്തിചേരുമ്പോൾ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജനപ്രതിനിധികൾ വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർചേർന്ന് തിരിതെളിക്കും.തുടർന്ന് പ്രശസ്ത ചലച്ചിത്രതാരം പ്രമോദ് വെളിയനാട്, ഇടുക്കി ജില്ലയിൽ ആദ്യമായി നടത്തപ്പെടുന്ന അഖിലകേരളാ ചെണ്ടമേളം മത്സരം ഉദ്ഘാടനം ചെയ്യും.
ചെണ്ട മേള മത്സരത്തിന് ശേഷം ഗാനമേള ,രാഹുൽ കൊച്ചാപ്പിയുടെ നാടൻപാട്ടും പറച്ചിലും തുടങ്ങിയവയും അരങ്ങേറും.