നാടക നടനും കവിയുമായിരുന്ന ജയിംസ് കട്ടപ്പന (ജയിംസ് കാരിയിൽ ) നിര്യാതനായി.
നാടക നടനും കവിയുമായിരുന്ന ജയിംസ് കട്ടപ്പന നിര്യാതനായി. കടുത്ത ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു.സ്കൂൾ നാടകങ്ങളിലൂടെയാണ് ജയിംസ് കട്ടപ്പന ( ജയിംസ് കാരിയിൽ) അഭിനയ രംഗത്ത് എത്തുന്നത്.തുടർന്ന് കട്ടപ്പന വിട്ട് കലാനിലയം സ്ഥിരം നാടകവേദിയിൽ. അവിടെ നിന്ന് ഇൻഡ്യൻ ഡ്രാമസ്കോപ്പ് സ്ഥാപിക്കാൻ നേതൃത്വം നൽകി. തുടർന്ന് കോഴിക്കോട് ചിരന്തനയടക്കമുള്ള പ്രഫഷണൽ സമിതികളുടെ നാടകങ്ങളിൽ സജീവമായി. ചിരന്തനയുടെ ചിരോണ്ടനിൽ ഏറെ പ്രശംസിക്കപ്പെട്ടു.
നാടകവേദിയോട് വിടപറഞ്ഞശേഷം കവിത രചനയിൽ ശ്രദ്ധചെലുത്തി. "ഇടവപ്പാതി "എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.