വണ്ടി പെരിയാറിൽ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ നായാട്ട് സംഘം വിലസുന്നു.വള്ളക്കടവ് ചപ്പാത്തിന് സമീപം മ്ലാവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി
മുറിഞ്ഞുപുഴ മൗണ്ട് ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെട്ട വണ്ടിപ്പെരിയാർ വള്ളക്കടവ് ചപ്പാത്തിലാണ് മ്ലാവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഇതെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾക്ക് ശേഷം മ്ലാവിനെ പോസ്റ്റ്മോർട്ടത്തിനു ശേഷം മറവു ചെയ്തു.
പെരിയാർ കടുവാ സങ്കേതത്തോട് ചേർന്ന ജനവാസ മേഖലകളിൽ വന്യമൃഗങ്ങളെ വെടിവയ്ക്കുന്ന നായാട്ട് സംഘങ്ങൾ വിലസുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം.നായാട്ട് സംഘങ്ങൾ വിലസുന്നതോടെ വനം വകുപ്പിന്റെ പട്രോളിംഗ് പ്രദേശത്ത് ഉണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.