മലയോര ഹൈവേ നിർമ്മാണത്തിനിടെ ടോറസ് ലോറി മറിഞ്ഞ് അപകടം.കാഞ്ചിയാർ സ്വരാജിനടുത്ത് ലോഡ് ഇറക്കാൻ വന്ന ടോറസാണ് അപകടത്തിൽ പെട്ടത്
മലയോര ഹൈവേ നിർമ്മാണത്തിനിടെ ടോറസ് ലോറി മറിഞ്ഞ് അപകടം.കാഞ്ചിയാർ സ്വരാജിനടുത്ത് ലോഡ് ഇറക്കാൻ വന്ന ടോറസാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. സ്വരാജിനടുത്ത് കൽകെട്ട് നിർമിക്കുന്നതിനായി കല്ല് ഇറക്കുന്നതിനിടയിലാണ് ടോറസ് മറിഞ്ഞത്.പിൻവശം ഉയരാതെ വന്നതോടെ ലോറിയുടെ ഒരു ഭാഗം ചെരിയുകയും, നിർമ്മാണത്തിലിരിക്കുന്ന കൽകെട്ടിലേക്ക് വാഹനം മറിയുകയുമായിരുന്നു. ഇവിടെ . പണി ചെയ്തിരുന്ന മൂന്നു പേർ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപെട്ടു.