കൊലപാതക ശ്രമകേസിൽ കുപ്രസിദ്ധ തട്ടിപ്പുകാരനും ഗുണ്ടയുമായ ബെല്ലാരി രാജ എന്നറിയപ്പെടുന്ന കടുക്കൻ സന്തോഷ് പിടിയിൽ
നെടുങ്കണ്ടം തൂക്കുപാലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തട്ടിപ്പ് വീരൻ ബെല്ലാരി സന്തോഷ് എന്നറിയപ്പെടുന്ന കടുക്കൻ സന്തോഷ് അറസ്റ്റിലായത്. നിരവധി ആളുകളുടെ കയ്യിൽ ചതിവിലൂടെ ആധാരം കൈക്കലാക്കി പണം തട്ടുകയും കൂടാതെ പാർട്ടിയുടെ സംസ്ഥാന നേതാവാണെന്നും പറഞ്ഞു ഏലത്തോട്ട ഉടമകളിൽ നിന്നും പണപ്പിരിവ് നടത്തുകയും ചെയ്യുന്ന ഇയാൾ തൂക്കുപാലംകാരനായ യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും അതിന്റെ ഭാഗമായി യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വാഹനം ഉപേക്ഷിച്ച ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകുന്നതിനായി കട്ടപ്പന ഭാഗത്തേക്ക് വരുന്നതായി പൊലീസിന് വിവരം ലഭിച്ചു.ഇതിൻ്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തി വരവേ കട്ടപ്പന ഇടുക്കിക്കവല ഭാഗത്ത് വെച്ച് പ്രതി പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീണു പരിക്കു പറ്റി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചികിത്സ നൽകുകയുയിരുന്നു.
അന്വേഷണ സംഘത്തിൽ Dysp V. A നിഷാദ് മോൻ നെടുങ്കണ്ടം ഐ പി ജർലിൻ സ്കറിയ, എസ് ഐ മാരായ ജയകൃഷ്ണൻ നായർ റ്റി. എസ്, Scpo മാരായ ജോർജ് മാത്യു, ജോബിൻ ജോസ്, സിനോജ് പി ജെ, CPO മാരായ അരുൺ കൃഷ്ണ സാഗർ,വി കെ അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത് . അക്രമം നടത്തുവാനും,ഒളിവിൽ പോകുവാനും ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും കൂടുതലായി അന്വേഷണം നടത്തുമെന്നും കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോൻ അറിയിച്ചു.