അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മികച്ച നടനുള്ള അവാര്‍ഡിന് അല്ലു അര്‍ജുൻ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‍കാരം ആലിയ ഭട്ടും കൃതി സനോണും സ്വന്തമാക്കി
അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മികച്ച നടനുള്ള അവാര്‍ഡിന് അല്ലു അര്‍ജുൻ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‍കാരം ആലിയ ഭട്ടും കൃതി സനോണും സ്വന്തമാക്കി. ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക പരാമര്‍വും ലഭിച്ചു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് റോക്കട്രി ദ നമ്പി ഇഫക്റ്റ്‍സിന് ലഭിച്ചപ്പോള്‍ മികച്ച മലയാള ചിത്രമായി ഹോം തെരഞ്ഞെടുക്കപ്പെട്ടു.മികച്ച കലാമൂല്യവും ജനപ്രീതിയമുള്ള ചിത്രം ആര്‍ആര്‍ആര്‍ മികച്ച ജനപ്രിയ ചിത്രം.മേപ്പടിയാനും പുരസ്‍കാരം മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് വിഷ്‍ണു മോഹന്.