കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെ ചോർച്ച ; ഭിക്ഷാടനം നടത്തി പണം ശേഖരിച്ച് മുൻസിപ്പാലിറ്റിക്ക് നൽകി DYFI യുടെ പ്രതിഷേധം
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെ ശോചനീയാവസ്ഥ പരിഹരിക്കാത്തത്തിൽ പ്രതിഷേധിച്ച് DYFI രംഗത്ത്. മഴയത്ത് ചോർന്നൊലിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഭിക്ഷാടനം നടത്തി പണം ശേഖരിച്ച് മുൻസിപ്പാലിറ്റിക്ക് സംഭവനയായി നൽകിയാണ് DYFI യുടെ പ്രതിഷേധം സംഘടിപ്പിച്ചത്.



