മൂന്നാറില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി
മൂന്നാറില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി സിപിഎം ല്‍ ചേര്‍ന്ന എം രാജേന്ദ്രനാണ് നിലവിലെ വൈസ് പ്രസിഡന്റ്.
മൂന്നാര്‍ മേളയുടെ മറവില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തി എന്നാരോപിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങൾ വൈസ് പ്രസിഡന്റിനെതിരെ ദേവികുളം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. 21 അംഗ ഭരണ സമിതിയില്‍ നിലവില്‍ കോണ്‍ഗ്രസിന് 11 അംഗങ്ങളുടെ പിന്തുണയുണ്ട്. എന്നാല്‍ കഴിഞ്ഞയിടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് മത്സരിച്ചിരുന്നെങ്കിലും ഒരു അംഗത്തിന്റെ വോട്ട് അസാധുവാകുകയും തുടര്‍ന്ന് നറുക്കെടുപ്പിലൂടെ സിപിഐയിലെ ജ്യോതി സതീഷ് കുമാര്‍ പ്രസിഡൻ്റ് ആവുകയുമായിരുന്നു. വൈസ് പ്രസിഡന്റിനെതിരെ നല്‍കിയിരിക്കുന്ന അവിശ്വാസ പ്രമേയ നോട്ടീസ് രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഗണിയ്ക്കും.