കഞ്ചാവും ഹാഷിഷ് ഓയിലും കടത്താൻ ശ്രമിച്ച യുവാവിന് 14 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
തൊടുപുഴ: കഞ്ചാവും ഹാഷിഷ് ഓയിലും കടത്താൻ ശ്രമിച്ച യുവാവിന് 14 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൊടുപുഴ കരിമണ്ണൂർ സ്വദേശി ഹാരിസ് നാസറിനാണ് തൊടുപുഴ എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്. 2020 സെപ്തംബർ രണ്ടിന് തൊടുപുഴ കുമാരമംഗലത്ത് വച്ചാണ് ഹാരിസ് എക്സൈസിന്റെ പിടിയിലായത്. 51.05 കിലോഗ്രാം കഞ്ചാവും, 356 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഹാരിസിൽ നിന്ന് പിടിച്ചെടുത്തത്. തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറായിരുന്ന സുദീപ് കുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്. ഇടുക്കി അസിസ്റ്റന്റ് എക്സ് കമ്മീഷണറായിരുന്ന ടോമി ജേക്കബ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബി രാജേഷ് ഹാജരായി.