വണ്ടിപ്പെരിയാർ ഡൈമുക്ക് ആറ്റോരത്തു നിന്നും കള്ളനോട്ട് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
വണ്ടിപ്പെരിയാർ ഡൈമുക്ക് ആറ്റോരത്തു നിന്നും കള്ളനോട്ട് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി ആന്റണി രാജുവാണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാർ പോലീസ് ഇയാളെതമിഴ്നാട് തിരുവള്ളുവർ ജില്ലയിൽ നിന്നും അറസ്റ്റ് ചെയ്തത്.രണ്ട് മാസം മുമ്പാണ് വണ്ടിപ്പെരിയാർ ഡൈമുക്ക് ആറ്റോരത്തു നിന്നും 22,000 രൂപയുടെ കള്ളനോട്ടുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 7 പേർ കൂടി അറസ്റ്റിലായി. കേസിലെഅവസാന പ്രതിയെയാണ് വണ്ടിപ്പെരിയാർ പോലീസ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശകൾക്ക് തമിഴ് നാട്ടിൽ നിന്നും കള്ളനോട്ട് കൈമാറിയ ആളാണ് ആന്റണി. തമിഴ് നാട്ടിൽ നിന്നും 44 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്ത കേസിലെ പ്രതിയാണ് ഇയാൾ .