ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ നടത്തിയത് 492 റെയ്ഡുകള്‍; എടുത്തത് 104 കേസുകള്‍ 

Aug 23, 2023 - 16:47
 0
ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ നടത്തിയത് 492 റെയ്ഡുകള്‍; എടുത്തത് 104 കേസുകള്‍ 
This is the title of the web page

ഓണക്കാലത്തെ മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ആഗസ്റ്റ് ആറിന് ആരംഭിച്ച ഇടുക്കി ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് ഡ്രൈവ് ആദ്യ 15 ദിവസം പിന്നിട്ടപ്പോള്‍ നടത്തിയത് 492 റെയ്ഡുകള്‍. പരിശോധനകളെ തുടര്‍ന്ന് ജില്ലയില്‍ ആറ് മേജര്‍ എന്‍ഡിപിഎസ് കേസുകളും വ്യാജ മദ്യവും ചാരായവും കോടയുമടക്കം ആകെ ഒമ്പത് മേജര്‍ അബ്കാരി കേസുകളും എടുത്തതായി എക്‌സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. 
ആകെ 58 അബ്കാരി കേസുകളും 46 എന്‍ഡിപിഎസ് കേസുകളുമാണ് കണ്ടെത്തിയത്. 151 ലിറ്റര്‍ മദ്യം, 78 ലിറ്റര്‍ ചാരായം, 11.75 ലിറ്റര്‍ വ്യാജ മദ്യം, 7 ലിറ്റര്‍ ബിയര്‍, 1350 ലിറ്റര്‍ കോട, 9 കിലോ കഞ്ചാവ്, 4 കഞ്ചാവ് ചെടികള്‍, 2.164 മില്ലി ഗ്രാം എം ഡി എം എ എന്നിവ തൊണ്ടിമുതലായി പിടിച്ചെടുത്തു. ആറ് വാഹങ്ങളാണ് പരിശോധനയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബര്‍ 5 വരെ എന്‍ഫോഴ്സ്‌മെന്റ് പ്രവര്‍ത്തനം തുടരും.
പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളും വിവധ എക്‌സൈസ് ഓഫീസുകളിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് ഓരോ റേഞ്ചിലും റെയ്ഡുകള്‍ നടത്തുന്നത്. കൂടാതെ തമിഴ്‌നാട് പൊലീസ്, ഫോറസ്റ്റ് വകുപ്പുകള്‍, തമിഴ്‌നാട് പ്രോഹിബിഷന്‍ ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് വിംഗ് എന്നിവരുമായി ചേര്‍ന്ന് ചെക്ക്‌പോസ്റ്റുകളിലും അതിര്‍ത്തി മേഖലകളിലും സംയുക്ത പരിശോധനകള്‍ നടത്തുന്നതിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തി തടയാനും വിവരങ്ങള്‍ കൈമാറുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ഇടുക്കി ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. പോലീസ് ശ്വാനസേനയുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. 
വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ തന്നെ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ താഴെപ്പറയുന്ന ടോള്‍ ഫ്രീ നമ്പര്‍ ഉള്‍പ്പെടെയുള്ള നമ്പറുകളില്‍ അറിയിക്കാം. അടിയന്തര നടപടി സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍:

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാതല എക്സൈസ് കണ്‍ട്രോള്‍ റൂം- ടോള്‍ ഫ്രീ നമ്പര്‍: 18004253415, ഹോട്ട് ലൈന്‍ നമ്പര്‍:    155358
അസി. എക്സൈസ് കമ്മീഷണര്‍(എന്‍ഫോഴ്‌സ്മെന്റ്), ഇടുക്കി: 04862232469, 9496002866
സ്പെഷ്യല്‍ സ്‌ക്വാഡ് ഇടുക്കി:    04862 232469, 9400069532
നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്, അടിമാലി:    04864 225782, 9400069534
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് തൊടുപുഴ: 04862 223147, 9400069530
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് പീരുമേട്    : 04869 232018,9400069526
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് മൂന്നാര്‍: 04864 278356, 9400069524
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഉടുമ്പന്‍ചോല: 04868 233247,    9400069528
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഇടുക്കി: 04868 275567, 9446283186
എക്സൈസ് റെയിഞ്ച് ഓഫീസ്, തൊടുപുഴ: 04862 228544,    9400069544
എക്സൈസ് റെയിഞ്ച് ഓഫീസ്, മൂലമറ്റം: 04862 276566, 9400069543
എക്സൈസ് റെയിഞ്ച് ഓഫീസ്, ദേവികുളം: 04865 230806,    9400069536
എക്സൈസ് റെയിഞ്ച് ഓഫീസ്, കട്ടപ്പന: 04868 274465,    9400069540
എക്സൈസ് റെയിഞ്ച് ഓഫീസ്, വണ്ടിപ്പെരിയാര്‍: 04869 253173,    9400069541
എക്സൈസ് റെയിഞ്ച് ഓഫീസ്, ഉടുമ്പന്‍ചോല: 04868 234280, 9400069539
എക്സൈസ് റെയിഞ്ച് ഓഫീസ്, പീരുമേട്:    04869 233028, 9400069545
എക്സൈസ് റെയിഞ്ച് ഓഫീസ്, അടിമാലി: 04864 225118,9400069538
എക്സൈസ് റെയിഞ്ച് ഓഫീസ്, തങ്കമണി: 04868 275968, 9400069542
എക്സൈസ് റെയിഞ്ച് ഓഫീസ്, മറയൂര്‍: 04865 252526,    9400069537
എക്സൈസ് ചെക്ക് പോസ്റ്റ,് കുമളി: 04869 223458, 9400069546
എക്സൈസ് ചെക്ക് പോസ്റ്റ്, ബോഡിമെട്ട്: 04868 220350, 9496499360
എക്സൈസ് ചെക്ക് പോസ്റ്റ്, കമ്പംമെട്ട്    : 04868 279102, 9400069548
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, ഇടുക്കി, തൊടുപുഴ: 04862 222493, 9447178058

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow