സംരംഭകര്‍ക്ക് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു
വണ്ടിപ്പെരിയാര്‍, പീരുമേട് ഗ്രാമപഞ്ചായത്തുകളില്‍ സംരംഭകര്‍ക്ക് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഡി അജിത് അധ്യക്ഷത വഹിച്ചു. സംരംഭക വര്‍ഷം 2.0 യുടെ ഭാഗമായി പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ സംരംഭം തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് ചെറുകിട വ്യവസായം, കച്ചവടം, സേവന സംരംഭം എന്നിവയ്ക്ക് വായ്പകള്‍, സബ്സിഡികള്‍, ഗ്രാന്റുകള്‍ എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്.
വണ്ടിപ്പെരിയാറില്‍ നടന്ന ശില്‍പശാലയില്‍ ജില്ലാ പഞ്ചായത്ത് അംഗം എസ് പി രാജേന്ദ്രന്‍, ആസൂത്രണസമിതി വൈസ് ചെയര്‍മാന്‍ പി കെ ഗോപിനാഥന്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സെക്രട്ടറി എസ് എസ് ശ്യാമപ്രസാദ്, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബൈജു എം ബഷീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് എന്റര്‍പ്രൈസ് ഡവലപ്മെന്റ് എക്സിക്യുട്ടീവ് നീല്‍ ആന്‍ഡ്രൂ എഡ്വേര്‍ഡ് ക്ലാസ് നയിച്ചു. വിവിധ വിഷയങ്ങളില്‍ അഴുത ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ രഘുനാഥ് കെ .എ, എന്റര്‍പ്രൈസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ് ഗോകുല്‍ ഷാജി, വണ്ടിപ്പെരിയാര്‍ യൂണിയന്‍ ബാങ്ക് ഫീല്‍ഡ് ഓഫീസര്‍ ടോജി, വണ്ടിപ്പെരിയാര്‍ എസ് ബി ഐ മാനേജര്‍ അനിഷ അരുണ്‍ എന്നിവര്‍ സംരംഭകരുമായി സംവദിച്ചു.
പീരുമേട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശില്പശാല ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എ ജേക്കബ് ഉദ്ഘാടനം ചെയ്തു. പീരുമേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലന്‍ അധ്യക്ഷത വഹിച്ചു. സംരംഭകര്‍ക്കുള്ള പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് വ്യവസായ വകുപ്പ് റിസോഴ്സ് പേഴ്സണ്‍ അന്‍വര്‍ പി മുഹമ്മദ്, ബാങ്ക് വായ്പ നടപടിക്രമങ്ങളെക്കുറിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ സോനു മാത്യു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് അറക്കപ്പറമ്പില്‍, ഉപജില്ലാ വ്യവസായ വികസന ഓഫീസര്‍ ബിന്‍സിമോള്‍ എ, എന്റര്‍പ്രൈസ് ഡെവലെപ്മെന്റ് എക്സിക്യുട്ടീവ് ജോജി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.