ഇപ്പോൾ ചർച്ച നടക്കുന്ന 1.72 കോടി രൂപയേക്കാൾ വലിയ തുക മുഖ്യമന്ത്രിയുടെ മകൾ വീണ കൈപ്പറ്റി എന്ന ഗുരുതര ആരോപണവുമായി മാത്യൂ കുഴൽ നാടൻ എംഎൽഎ
ഇപ്പോൾ ചർച്ച നടക്കുന്ന 1.72 കോടി രൂപയേക്കാൾ വലിയ തുക മുഖ്യമന്ത്രിയുടെ മകൾ വീണ കൈപ്പറ്റി എന്ന ഗുരുതര ആരോപണവുമായി മാത്യൂ കുഴൽ നാടൻ എംഎൽഎ. ഒറ്റ കമ്പനിയിൽ നിന്നുള്ള ഒരു കണക്ക് മാത്രമാണ് ഇപ്പോൾ പൊതുസമൂഹത്തിന് മുന്നിലുള്ളത്. എന്നാൽ ഇതിലും എത്രയോ വലിയ തുകയാണ് വീണ കൈപ്പറ്റിയതെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. വീണയുടെ ജി എസ് ടി കണക്കുകൾ പൂർണ്ണമായി പുറത്തുവന്നാൽ കേരളം ഞെട്ടുമെന്നും അദ്ദേഹം തൊടുപുഴയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.