അരിക്കൊമ്പൻ ഒറ്റയ്ക്കല്ല, പുതിയ കുടുംബത്തിൽ സന്തോഷവാൻ; പുതിയ ചിത്രം പങ്കു വെച്ച് തമിഴ്നാട്

Aug 22, 2023 - 16:05
 0
അരിക്കൊമ്പൻ ഒറ്റയ്ക്കല്ല, പുതിയ കുടുംബത്തിൽ സന്തോഷവാൻ; പുതിയ ചിത്രം പങ്കു വെച്ച് തമിഴ്നാട്
This is the title of the web page

ചിന്നക്കനാലിൽ നിന്നും നാട് കടത്തിയ കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്പന്റെ തൊട്ടടുത്ത് ആനക്കൂട്ടം ഉണ്ടെന്ന് വ്യക്തമാക്കിയ വനം വകുപ്പ് കാട്ടാനയുടെ പുതിയ ചിത്രവും പുറത്തുവിട്ടു. തേനി ജില്ലയിലെ കമ്പത്ത് നിന്നും പിടികൂടി തിരുനൽവേലിയിലെ കടുവാ സങ്കേതത്തിലാണ് ആനയെ തുറന്നുവിട്ടത്. ആനക്കൂട്ടത്തോട് ഇണങ്ങിയ അരിക്കൊമ്പൻ ഇവയോട് തെറ്റിപ്പിരിഞ്ഞ് ഇപ്പോൾ ഒറ്റയ്ക്കാണെന്ന് ഒരു വിഭാഗം സമൂഹമാധ്യമങ്ങളിൽ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട് വനം വകുപ്പിന്റെ വിശദീകരണം.അപ്പർ കോടയാറിലാണ് ആന ഇപ്പോഴുള്ളതെന്ന് വനം വകുപ്പ് പറയുന്നു. ആഗസ്റ്റ് 19 നും 20 നും ഇവിടെ പരിശോധന നടത്തി. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും ഉന്മേഷത്തോടെയാണ് സഞ്ചരിക്കുന്നത്. ആനയുടെ സഞ്ചാരദിശ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പരിശോധിച്ച് രേഖപ്പെടുത്തുന്നുണ്ട്. ആനയ്ക്ക് തൊട്ടടുത്ത് കാട്ടാനക്കൂട്ടവും ഉണ്ട്. കടുവാ സങ്കേതത്തിൽ തുറന്നുവിട്ട് 75 ദിവസമായെന്നും, പുതിയ കുടുംബത്തിൽ ആന സന്തുഷ്ടനാണെന്നാണ് വ്യക്തമാകുന്നതെന്നും വനം വകുപ്പ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow