ഇരട്ടയാറിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഓട്ടോ റിക്ഷയിൽ യാത്ര ചെയ്ത ഇരട്ടയാർ ശാന്തിഗ്രാം സ്കൂളിലെ കുട്ടികൾക്കും , സ്കൂട്ടർ യാത്രികരായ രണ്ട് പേർക്കും അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.