അരിക്കൊമ്പനെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം; പ്രതിഷേധത്തിൽ പങ്കെടുത്ത ചിന്നക്കനാൽ നിവാസികളെ ഊരുവിലക്കിയതായി പരാതി

Aug 22, 2023 - 13:48
 0
അരിക്കൊമ്പനെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ട്  സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം; പ്രതിഷേധത്തിൽ പങ്കെടുത്ത   ചിന്നക്കനാൽ നിവാസികളെ ഊരുവിലക്കിയതായി പരാതി
This is the title of the web page

അരിക്കൊമ്പനെ തിരികെ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ കൂട്ടായ്‌മ (animal lovers) ഓഗസ്റ്റ് 15ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുൻപില്‍ സമരം സംഘടിപ്പിച്ചിരുന്നു. ഈ സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ ചിന്നക്കനാല്‍ ചെമ്പകത്തൊഴുക്കുടി, പച്ചപ്പുല്‍ക്കുടി എന്നിവിടങ്ങളിലുള്ള 4 പേരെ ഊര് വിലക്കിയതായാണ് പരാതി. ചെമ്ബകത്തൊഴുക്കുടി സ്വദേശികളായ പാല്‍രാജ്, മകൻ ആനന്ദരാജ്, മോഹനൻ, പച്ചക്കുടി സ്വദേശി മുത്തുകുമാര്‍ എന്നിവരെയാണ് ഇവരുടെ ഊരുകളില്‍ നിന്ന് വിലക്കിയത്. ഇവരുമായി കുടിയിലുള്ളവര്‍ സഹകരിക്കുകയോ, സംസാരിക്കുകയോ ചെയ്യരുതെന്നാണ് കുടിയിലെ അധികാരികളുടെ നിര്‍ദേശം. നേരത്തെ അരിക്കൊമ്പനെ തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ട് ചെമ്പകത്തൊഴുക്കുടിയിലെ മുഴുവൻ ആളുകളും ചേര്‍ന്ന് കഴിഞ്ഞ ജൂണ്‍ 5നും 6നും ബോഡിമെട്ടില്‍ നിന്ന് സൂര്യനെല്ലിയിലേക്കുള്ള റോഡ് ഉപരോധിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈ സംഭവത്തിന് ശേഷം അരിക്കൊമ്പനെ തിരികെ കൊണ്ടുവരാൻ ഭീമഹര്‍ജി നല്‍കാനെന്ന പേരില്‍ ചിലര്‍ കൂടിയിലെ ആളുകളുടെ ഒപ്പ് ശേഖരിച്ചു. എന്നാല്‍, അരിക്കൊമ്പനെ തിരികെ കൊണ്ടു വരുന്നതോടൊപ്പം ചിന്നക്കനാല്‍ മേഖലയിലെ വന ഭൂമിയില്‍ നിന്ന് ആളുകളെ കുടിയിറക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഈ ഹര്‍ജിയില്‍ എഴുതി ചേര്‍ത്തുവെന്നാണ് കുടിയിലുള്ളവര്‍ പറയുന്നത്. തങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ കുടിയിറക്കാനുള്ള നീക്കം നടത്തിയ മൃഗസ്നേഹികളുടെ സംഘടനകളുമായി ഒരു തരത്തിലും സഹകരിക്കേണ്ടെന്നും അരിക്കൊമ്പൻ വിഷയത്തില്‍ ഇടപെടേണ്ടെന്നും കുടിയിലുള്ളവര്‍ തീരുമാനിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാല്‍ ഈ തീരുമാനം അവഗണിച്ച്‌ 4 പേര്‍ തിരുവനന്തപുരത്ത് മൃഗസ്നേഹികളുടെ സമരത്തില്‍ പങ്കെടുത്തത് കുടിയിലുള്ളവരുടെ എതിര്‍പ്പിന് കാരണമായി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാല്‍ ഈ തീരുമാനം അവഗണിച്ച്‌ 4 പേര്‍ തിരുവനന്തപുരത്ത് മൃഗസ്നേഹികളുടെ സമരത്തില്‍ പങ്കെടുത്തത് കുടിയിലുള്ളവരുടെ എതിര്‍പ്പിന് കാരണമായി. അതിനിടെ ചില രാഷ്ട്രീയ പാര്‍ട്ടികളും സമരത്തില്‍ പങ്കെടുത്തവരുമായി സഹകരിക്കരുതെന്ന് കുടിയിലുള്ളവരോട് പറഞ്ഞു എന്നാണ് ഊരുവിലക്കപ്പെട്ടവര്‍ പറയുന്നത്. കുടിയിലുള്ളവരോട് ക്ഷമ പറയാൻ തയ്യാറായെങ്കിലും എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തുകയാണെന്നാണ് ഇവരുടെ പരാതി. കുടിയുടെ പുറത്തിറങ്ങിയാല്‍ ആക്രമിക്കപ്പെടുമെന്ന ഭീതിയുണ്ടെന്നും ഇവര്‍ പറയുന്നു.

ആനയിറങ്കല്‍ ജലാശയത്തിലെ ബോട്ടിങ് നിരോധിച്ചതും കൊളുക്കുമല ട്രക്കിങ് നിര്‍ത്തി വയ്ക്കണമെന്ന് വിദഗ്‌ധ സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതുമെല്ലാം മൃഗസ്നേഹികളുടെ ഇടപെടല്‍ മൂലമാണെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. ഇതാണ് അരിക്കൊമ്പന് വേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്തവരെ ഊരുവിലക്കാനുള്ള കാരണങ്ങളായി പറയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow