മുതിർന്ന കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി അഖിലേന്ത്യ വൈസ് പ്രസിഡന്റുമായിരുന്ന പി.എ ജോസഫ് അന്തരിച്ചു
ആദരാഞ്ജലികൾ
മുതിർന്ന കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി അഖിലേന്ത്യ വൈസ് പ്രസിഡന്റുമായിരുന്ന പി.എ ജോസഫ് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കെ.എസ് യു വിലൂടെയും , യൂത്ത് കോൺഗ്രസിലൂടെയും ഇടുക്കിയിൽ ശക്തമായ പ്രവർത്തനം നടത്തി. തോട്ടം മേഖലയിലെ തൊഴിലാളികളെ കോൺഗ്രസിൽ അണിനിരത്തി പ്രവർത്തിച്ച നേതാവായിരുന്നു പി.എ ജോസഫ്. സംസ്ക്കാരം നാളെ വൈകുന്നേരം സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ നടക്കും
ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവർത്തനം തുടങ്ങി .പിന്നീട് കുമളിയിൽ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തു. പീരുമേട് തോട്ടം മേഖലയിൽ നിന്നും
ഐ.എൻ.റ്റി.സി യുടെ ദേശീയ നേതൃനിരയിൽ വരെ എത്തി. ലീഡർ കരുണാകരനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ,അമരാവതി സഹകരണ ബാങ്ക്, മലനാട് കാർഷിക വികസന ബാങ്ക് എന്നിവയുടെ പ്രസിഡന്റ്, നിരവധി ട്രേഡ് യൂണിയൻ സംഘടനകളുടെ പ്രസിഡന്റ്, പ്രഥമ ജില്ലാ കൗൺസിൽ അംഗം,പ്രദേശ് കോൺഗ്രസ് കമ്മറ്റി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചു. അമരാവതി കുടിയിറക്കിൽ പ്രതിഷേധിച്ചും തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുമായി നിരാഹാര സമരങ്ങൾ ഉൾപ്പെടെ സംഘടിപ്പിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ (ജൂൺ _7) വൈകുന്നേരം കുമളി സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ നടക്കും.