അരിക്കൊമ്പന്റെ കാര്യത്തിൽ കേരള സർക്കാർ എടുത്ത നിലപാട് ശരി ; മന്ത്രി എ കെ ശശീന്ദ്രൻ
അരിക്കൊമ്പന്റെ കാര്യത്തിൽ കേരള സർക്കാർ എടുത്ത നിലപാട് ശരിയെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങളെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ.ഉൾവനത്തിലേക്ക് തുറന്നു വിട്ടാലും ആന ജനവാസ മേഖലയിലേക്ക് വരുമെന്ന് തെളിഞ്ഞന്നും മന്ത്രി.അരിക്കൊമ്പൻ കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ലെന്നും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.