ബി.ആർ സി കട്ടപ്പനയുടെ നേതൃത്വത്തിൽ നടന്നു വന്ന ടാലന്റ് ലാബ് പ്രവർത്തനങ്ങൾക്ക് സമാപനമായി
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് പിന്തുണ നല്കുന്നതിനായി ബി.ആർ സി കട്ടപ്പനയുടെ നേതൃത്വത്തിൽ നടന്നു വന്ന ടാലന്റ് ലാബ് പ്രവർത്തനങ്ങൾക്ക് സമാപനമായി.
കട്ടപ്പന നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ
മായാ ബിജു സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു
സബ് ജില്ലാ പരിധിയിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നല്കുന്ന ടാലന്റ് ലാബ് പ്രവർത്തനങ്ങളാണ് കട്ടപ്പന ഗവ. ട്രൈബൽ സ്കൂളിൽ നടന്നത്. ചിത്രരചന, വയലിൻ, കായിക ഇനങ്ങൾ, നാടൻപാട്ട് ,ശാസ്ത്രീയ സംഗീതം, പ്രവർത്തി പരിചയം എന്നീ മേഖലകളിലാണ് സൗജന്യ അവധിക്കാല പരിശീലനം നല്കിയത്.കട്ടപ്പന ബി ആർ സി യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 10 ദിവസമായി നടന്നുവന്ന ടാലന്റ് ലാബ് പരിശീലന പരിപാടിയുടെ സമാപന സമ്മേളനം കട്ടപ്പന ബി ആർ സി ഹാളിൽ കട്ടപ്പന നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ഗ് കമ്മിറ്റി ചെയർപേഴ്സൻ മായാ ബിജു ഉത്ഘാടനം ചെയ്തു.
തുടർന്ന് കലാ ഉത്സവ് ദേശീയതലത്തിൽ സമ്മാനാർഹനായ കരോൾ ജോസിനെ സർട്ടിഫിക്കറ്റ് നൽകി യോഗത്തിൽ അനുമോദിച്ചു.
സമഗ്ര ശിക്ഷ കേരള ഇടുക്കി ജില്ല പ്രോഗ്രാം കോഡിനേറ്റർ ബിന്ദുമോൾ ഡി അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ ധന്യ അനിൽ ,മിനി ഐസക്, രാജി എം, ബിപിസി ഷാജിമോൻ കെ ആർ, ബിആർസി ട്രെയിനർ ഡോക്ടർ ഫൈസൽ മുഹമ്മദ് , എസ്. എസ്.കെ. ജില്ലാ അക്കൗണ്ടന്റ് ഷാജിമോൻ കെ ജെ , സുരേന്ദ്രൻ പി എൻ, എന്നിവർ സംസാരിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
ബിആർസിയുടെ പരിധി പരിധിയിൽ വരുന്ന സ്കൂളുകളിൽ നിന്നായി 100 കുട്ടികളിൽ അധികം പരിപാടിയിൽ പങ്കെടുത്തു. ബി ആർ സി സ്പെഷ്യലിസ്റ്റ് അധ്യാപകരായ മനോജ് കുമാർ കെ ബി ,ബിജു കുമാർ ബി എം , ജോസഫ് പി സി ഐബി മത്തായി, ഐസക് മേരി കുര്യൻ , സാലി കെവി എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.