മൂന്നാർ ടൗണിൽ സ്ഥിരമായെത്തുന്ന കാട്ടാനയായ പടയപ്പ,തീറ്റ തേടുന്നത് പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റില്‍ നിന്ന്
മൂന്നാർ ടൗണിൽ സ്ഥിരമായെത്തുന്ന കാട്ടാനയായ പടയപ്പ, പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റില്‍ നിന്നാണ് തീറ്റ തേടുന്നത്. പ്ലാന്റില്‍ കാട്ടാന എത്തുന്നത് തടയാന്‍ വനം വകുപ്പും നടപടി സ്വീകരിക്കുന്നില്ല. പടയപ്പയെ വനത്തിലേക്ക് തുരത്താന്‍ നടപടി സ്വകരിച്ചില്ലെങ്കില്‍ സമരം സംഘടപ്പിക്കുമെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കി.മൂന്നാറിലെ തോട്ടം മേഖലയിലും റോഡിലും ടൗണിലും സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന കാട്ടാനയായ പടയപ്പ അടുത്തകാലങ്ങളിൽ കടകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ജനവാസ മേഖലയിൽ നിന്നും കാടുകയറാതെ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ തുരത്താൻ വനവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല.
നിലവിൽ മൂന്നാർ പഞ്ചായത്തിന്റെ നല്ലതണ്ണി മാലിന്യ പ്ലാന്റിലേക്കാണ് കാട്ടാന സ്ഥിരമായി തീറ്റ തേടിയെത്തുന്നത്.പടയപ്പയെ കാട്ടിലേക്ക് തുരത്താൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് സി.പി.ഐ മുന്നറിയിപ്പ് നൽകി.പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഇവിടെ എത്തിച്ചാണ് തരംതിരിക്കുന്നത്. ഇവിടെ നിന്നുള്ള തീറ്റനേടൽ ആനയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ പ്ലാൻ്റിന് ചുറ്റും ഫെൻസിംഗ് സ്ഥാപിക്കാൻ നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.