പഞ്ചിന്റെ ഇലക്ട്രിക്ക് പതിപ്പിനായുള്ള കാത്തിരിപ്പില്‍ വാഹനലോകം
ടാറ്റയുടെ മൈക്രോ എസ്യുവി കാറായ പഞ്ചിന്റെ ഇലക്ട്രിക്ക് പതിപ്പിനായുള്ള കാത്തിരിപ്പിലാണ് വാഹനലോകം. പഞ്ച് ഇലക്ട്രിക് കാര്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ ഓടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുതിയ റോട്ടറി ഡയലും ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കും ലഭിക്കും. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീനും ഓട്ടോ എസിയും ടാറ്റ പഞ്ച് ഇവിക്ക് ലഭിക്കും. പഞ്ച് ഇവിക്ക് രണ്ട് ബാറ്ററി പായ്ക്കുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023 ഡിസംബറിന് മുമ്പ് ഇത് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ പ്രാരംഭ വില 12 ലക്ഷം രൂപ എക്‌സ്‌ഷോറൂം ആയി നിലനിര്‍ത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ ഐസിഇ പഞ്ചിന് സമാനമായ ഫ്രണ്ട് ഫാസിയ പഞ്ച് ഇവിക്ക് ലഭിക്കും. ഇതിന്റെ പിന്‍ഭാഗത്ത് നെക്‌സോണ്‍ ഇവി, ടിയാഗോ ഇവി എന്നിവയ്ക്ക് സമാനമായ ചാര്‍ജിംഗ് പോര്‍ട്ട് ലഭിക്കും. ഇതിന്റെ ഫ്രണ്ട് ഗ്രില്ലില്‍ ചില വ്യത്യസ്ത ബാഡ്ജിംഗ് ലഭിക്കാന്‍ സാധ്യതയുണ്ട്.