പതിവായി ചിക്കന്‍ കഴിക്കുന്നത് അത്ര ഗുണകരമല്ലെന്ന് ലോകാരോഗ്യ സംഘടന

Jun 9, 2023 - 09:56
 0
പതിവായി ചിക്കന്‍ കഴിക്കുന്നത് അത്ര ഗുണകരമല്ലെന്ന് ലോകാരോഗ്യ സംഘടന
This is the title of the web page

പതിവായി ചിക്കന്‍ കഴിക്കുന്നത് അത്ര ഗുണകരമല്ലെന്ന് ലോകാരോഗ്യ സംഘടന. സ്ഥിരമായി ചിക്കന്‍ കഴിക്കുന്നത്  'ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്' (എഎംആര്‍) എന്ന രോഗാവസ്ഥയിലേക്ക് എത്തിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ 'എഫക്ട്' കുറയുന്ന, അഥവാ മരുന്നുകള്‍ ഏല്‍ക്കുകയോ ഫലിക്കുകയോ ചെയ്യാത്ത അവസ്ഥയാണ്. ഇതുമൂലം പലവിധ രോഗങ്ങളും അണുബാധകളും പിടിപെടാം. ചികിത്സയാണെങ്കില്‍ ഫലം കാണാതിരിക്കുന്നതിനാല്‍ പിടിപെടുന്ന രോഗങ്ങള്‍ രോഗിയെ വിടാതെ പിന്തുടരാം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇത്  തീര്‍ച്ചയായും വലിയ സങ്കീര്‍ണതകളാണ് സൃഷ്ടിക്കുക. 2019ല്‍ മാത്രം എഎംആര്‍ മൂലം ലോകത്ത് ആകെ അമ്പത് ലക്ഷം മരണം ഉണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇതില്‍  പത്തര ലക്ഷത്തിലധികം പേര്‍ നേരിട്ട് തന്നെ എഎംആര്‍ അനുബന്ധ പ്രശ്നങ്ങള്‍ മൂലം മരിച്ചവരാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. എങ്ങനെയാണ് ചിക്കന്‍ കഴിക്കുന്നതും എഎംആറും തമ്മില്‍ ബന്ധപ്പെടുന്നത് എന്ന സംശയം നിങ്ങളില്‍ സ്വാഭാവികമായും വരാം. ഇതെക്കുറിച്ചും വിശദമാക്കാം. ചിക്കന്‍ ഫാമുകളില്‍ നിലവില്‍ കോഴികളില്‍ ആന്റിബയോട്ടിക്സ് കുത്തിവയ്ക്കുന്നത് പതിവാണ്. കോഴികളുടെ ആരോഗ്യവും സൈസും വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണത്രേ ആന്റിബയോട്ടിക്സ് കുത്തിവയ്ക്കുന്നത്. ഇങ്ങനെ കുത്തിവയ്ക്കപ്പെട്ട കോഴികളുടെ ഇറച്ചി കഴിക്കുമ്പോള്‍ അതില്‍ നിന്ന് മനുഷ്യരിലേക്കും ഈ മരുന്നിന്റെ അംശങ്ങളെത്തുന്നു. ക്രമേണ ഇത് എഎംആറിലേക്ക് നയിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.  ഇക്കാരണം കൊണ്ടാണ് ചിക്കന്‍ പ്രേമം കുറയ്ക്കാന്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow